ബുദ്ധ കഥ
_______________
ഒരിക്കല്‍ ബുദ്ധന്‍ തന്റെ ശിഷ്യരോടൊപ്പം സഞ്ചരിക്കുകയായിരുന്നു. അവര്‍ ഒരു ഗ്രാമത്തിലെത്തി, അവിടെ ഗ്രാമവാസികള്‍ ബുദ്ധനേയും സംഘത്തേയും പൂവുകളും മധുരപലഹാരങ്ങളും നല്‍കി സ്വീകരിച്ചു.
അവര്‍ അടുത്ത ഗ്രാമത്തിലേക്ക് യാത്ര തുടര്‍ന്നു. ആ ഗ്രാമത്തിലെ അന്തേവാസികള്‍ ബുദ്ധനെ അധിക്ഷേപവാക്കുകളാലാണ് എതിരേറ്റത്. ഒരാള്‍ ബുദ്ധന്റെ മുഖത്തു തുപ്പുകയും ചെയ്തു. ഭാവവ്യത്യാസം ഏതുമില്ലാതെ അതു തുടച്ചുകൊണ്ട് അദ്ദേഹം മുന്നോട്ടു നീങ്ങി.
വൈകുന്നേരം ഒന്നായിരിക്കവേ ശിഷ്യരിലൊരാള്‍ അദ്ദേഹത്തോട് ചോദിച്ചു: അങ്ങേയ്ക്ക് മുഖത്തു തുപ്പിയ, തെറിപറഞ്ഞ ആ ഗ്രാമവാസികളോട് ദേഷ്യമൊന്നും തോന്നിയില്ലേ?
ബുദ്ധന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു: ആദ്യത്തെ ഗ്രാമവാസികള്‍ അവര്‍ക്കുള്ളത് നമുക്കു തന്നു. രണ്ടാമത്തെ ഗ്രാമവാസികളും ചെയ്തത് അതുതന്നെയാണ്, അവര്‍ക്ക് ഉള്ളത് അവരും തന്നു.
*ഓഷോ*
_______________*❤️ans6*

No comments:
Post a Comment