Sunday, July 24, 2022

എഴുത്തുകാരൻ

എഴുത്തുകാരൻ

_______________________


ബ്രസീലിലെ ഒരു ഗ്രാമത്തിൽ ഒരു എഞ്ചിനീയറുടെ മകനായാണ് അദ്ദേഹം ജനിച്ചത്. തരക്കേടില്ലാതെ ജീവിച്ചു പോകാൻ പറ്റിയ സഹചര്യമുണ്ടായിരുന്നു.

ആഭ്യന്തര കലാപങ്ങളും യുദ്ധങ്ങളും ദാരിദ്ര്യവും വേണ്ടോളമുണ്ട് അന്നും ബ്രസീലിൽ.


ചെറുപ്പത്തിലേ പുസ്തകപ്രിയനായിരുന്നു. 

കിട്ടാവുന്ന പുസ്തകങ്ങളൊക്കെ സംഘടിപ്പിച്ചു വായിച്ചു തീർക്കും. പ്ലാറ്റോ യും ഷേക്സ്പിയറുമായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടപ്പെട്ട എഴുത്തുകാർ.

അവരെപ്പോലെ ഒരു എഴുത്തുകാരനാകണം എന്നായിരുന്നു ഇദ്ദേഹത്തിന്റെയും ലക്ഷ്യം.


എഴുത്തുകാരനാകാണുള്ള മോഹം അച്ഛനെ അറിയിച്ചതോടെ അച്ഛൻ ആ മോഹം വേഗത്തിൽ തല്ലിക്കെടുത്തി. എഴുത്തുകാരനായി ജീവിക്കാൻ പറ്റിയ ഒരു സാഹചര്യം അന്ന് ബ്രസീലിൽ ഉണ്ടായിരുന്നില്ല.

എന്നാലും തന്റെ മോഹം വിട്ടുകളിക്കാൻ ആ ബാലൻ അന്നും തയ്യാറായില്ല. എന്തുവന്നാലും താനൊരു എഴുത്തുകാരനാകും എന്നയാൾ തീരുമാനിച്ചു കഴിഞ്ഞിരുന്നു.

പക്ഷെ പഠനമൊക്കെ  ഒരു വിധം എന്തൊക്കെയോ എത്തി എന്നല്ലാതെ കാര്യമായ വിദ്യാഭ്യാസമൊന്നും നേടാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല.


അതിനിടക്ക് മനസ്സിന്റെ താളം തെറ്റി മാനസിക രോഗിയായി.

അങ്ങെനെ മാനസിക രോഗ ചികിത്സക്കായി മാനസികാരോഗ്യ കേന്ദ്രത്തിലും കുറച്ചു കാലം ചെലവഴിച്ചു.

അവിടുന്നിറങ്ങി ഒരു ലോകോളേജിൽ നിയമം പഠിക്കാൻ പോയി.

പക്ഷെ നിയമ പഠനമൊന്നും ഒരു വഴിക്കായില്ല. എന്നു മാത്രമല്ല അവിടുന്ന് അദ്ദേഹം മയക്കുമരുന്നിനും അടിമയായി.


ഒരു വിധം എല്ലാം തരണം ചെയ്തു നോർമലായി വന്നതോടെ കുറേശ്ശെ കവിതകളൊക്കെ എഴുതാൻ തുടങ്ങിയിരുന്നു.

ബ്രസീലിൽ കലാപം നടന്നു കൊണ്ടിരിക്കുമ്പോൾ ഗവണ്മെന്റിനെ പരിഹസിച്ചു കൊണ്ട് കവിതയെഴുതിയതിന്  അദ്ദേഹം ജയിലിലായി.


ജയിലിൽ നിന്നും ഇറങ്ങിയതോടെ ജീവിക്കാൻ മർഗ്ഗമിലാതെയായി. ബ്രസീലിൽ തൊഴിലില്ലായ്മയും പട്ടിണിയും വർദ്ദിച്ച സാഹചര്യവും.


ഉടുക്കാൻ നല്ല വസ്ത്രമില്ലാതെ, കഴിക്കാൻ ഭക്ഷണ മില്ലാതെ അയാൾ ബ്രസീലിന്റെ തെരുവുകളിൽ ഒരു ഭ്രാന്തനായി അയാൾ അലഞ്ഞു നടന്നു. 

ചപ്പു ചവറുകളിൽ നിന്നും ഭക്ഷണം കണ്ടെത്തി കഴിച്ചു വിഷപ്പകറ്റി കാലങ്ങളോളം.


മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും പുറത്തു വന്നപ്പോഴും ജയിലിൽ നിന്ന് വരുമ്പോഴും തെരുവുകളിൽ അലഞ്ഞു തിരിഞ്ഞു നടക്കുമ്പോഴും അദ്ദേഹം ഒരു ഭ്രാന്തനെപ്പോലെ പിറുപിറുത്തു കൊണ്ട് നടക്കുമായിരുന്നത്രെ..

എഴുത്തുകാരനാകണം.. 

എഴുത്തുകാരനാകണം..

എന്നായിരുന്നു അദ്ദേഹം ആരോടെന്നില്ലാതെ പറഞ്ഞു നടന്നിരുന്നത്.


പിന്നീട് നടന്നത് ചരിത്രം..


ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും മൂല്യമേറിയ എഴുത്തുകാരൻ..

കഴിഞ്ഞ 30 വർഷങ്ങൾക്കിടയിൽ 20 കോടിയിലധികം  വിറ്റഴിഞ്ഞു പോയ പുസ്തകങ്ങളുടെ രചയിതാവ്.

ആ തൂലികയിൽ നിന്ന് വിരിയുന്ന ഓരോ വാക്കുകൾക്കും ഇന്ന് ലോകം കാതോർത്ത് കാത്തിരിക്കുകയാണ്.

ഇന്നത്തെ മോട്ടിവേറ്റർ മാരുടെയെല്ലാം മോട്ടിവേറ്റർ..


അദ്ദേഹം തന്റെ പുസ്തകങ്ങളിൽ എഴുതി വെച്ച പ്രശസ്തമായൊരു വാചകമുണ്ട്.  സ്വന്തം അനുഭവങ്ങളിൽ നിന്ന് പറിച്ചെടുത്ത വാക്കുകളാണതെന്ന് ഇനി നമുക്ക് മനസ്സിലാകും.


"നിങ്ങളൊരു കാര്യം അതി തീവ്രമായി ആഗ്രഹിച്ചാൽ അത് നിങ്ങൾക്ക് നേടിത്തരാൻ ഈ പ്രപഞ്ചം മുഴുവൻ ഗൂഢാലോചന നടത്തും"


ഇനി ഞാനാ പേര് പറയണമെന്നുണ്ടാകില്ല..

എന്നാലും പറയാം

ആ പേര് പൗലോ കൊയ്‌ലോ എന്നാണ്.


The Alchemist എന്ന നോവലിൽ പല സ്ഥലത്തും അദ്ദേഹം  തന്നെത്തന്നെ  വരച്ചു വെക്കുന്നുണ്ട്.

നോവലിന്റെ കഥയും കഥാപാത്രങ്ങളുമെല്ലാം പലതാണെങ്കിലും അതിലെ സന്ദേശം പൗലോ കൊയ്‌ലോയുടെ ജീവിതം തന്നെയാണ്.


________________❤️ans6

Friday, July 22, 2022

കഥ പറയുമ്പോൾ

 കഥ പറയുമ്പോൾ

_______________________


നിങ്ങൾ ഒരു കഥ കേൾക്കുവാൻ തുടങ്ങുമ്പോൾ നിങ്ങൾ

വിശ്രാന്തിയിലാവും.

( അതായത് ഒരു കഥ കേൾക്കുമ്പോൾ നമ്മുടെ മനസ്സും  ഒരു വിശ്രമത്തിന്റെ മൂടിലായിരിക്കും. ആ സമയത്ത് മനസ്സിനെ സ്പർശിക്കാൻ സാധിക്കും)


 അതേസമയം നിങ്ങളൊരു സിദ്ധാന്തത്തെ കേൾക്കുവാൻ തുടങ്ങുമ്പോൾ നിങ്ങൾ പിരിമുറുക്കത്തിലായിത്തീരും.  

(താൽപര്യമില്ലാത്ത വിഷയങ്ങൾ കേൾക്കുമ്പോൾ ഉള്ളിൽ സ്പർശിക്കാൻ സാധായമല്ല എന്ന് ഉദ്ദേശിക്കുന്നു.)


ഒരു നീതി കഥ ഒരിക്കലും നിങ്ങളെ ബോദ്ധ്യപ്പെടുത്തുവാൻ ശ്രമിക്കുകയല്ല.  എന്നാൽ  അത് നിങ്ങളെ അപ്രതീക്ഷിതമായി പിടിച്ചടക്കും.  അതു നിങ്ങളെ പറഞ്ഞുവിശ്വസിപ്പിക്കും.  ഉള്ളിന്റെ ഉള്ളിൽ അതു നിങ്ങളെ സ്പർശിക്കും.


 അതിനാൽ എനിക്ക് കഥകൾ

പറയേണ്ടിവരുന്നു.


(കഥയിലൂടെ ആശയങ്ങൾ പങ്കുവെക്കുമ്പോൾ അത് ഉള്ളിൽ തന്നെ സ്പർശിക്കും)


*ഓഷോ*

_____________

മാർട്ടിൻ സ്‌ട്രേൽ

 മാർട്ടിൻ സ്‌ട്രേൽ

_______________________


ആമസ്ൺ  നദിയുടെ

(Amazon river) മുഴുവൻ നീളവും നീന്തിത്തീർത്ത ഒരേ ഒരു വ്യക്തിയാണ് മാർട്ടിൻ സ്‌ട്രേൽ.


ആമസ്ൺ നദിയുടെ നീളം 7000 കിലോമീറ്ററാണ്. 

ഇന്ത്യയുടെ വടക്കേ അറ്റത്ത് നിന്നും തെക്കേ അറ്റത്തേയ്ക്കുള്ള ദൂരം ഏകദേശം 3000 കിലോമീറ്ററാണ്.

അതായത് കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള ദൂരം.

ആ ദൂരത്തിന്റെ ഇരട്ടിയിലധികമാണ് amazon നദിയുടെ നീളം.


നമ്മുടെ നാട്ടിലെ ഒരു പുഴ നീന്തിക്കടക്കാനുള്ള  ബുദ്ദിമുട്ടും  അതിലെ അപകടവും എത്രത്തോളമെന്ന് നമുക്കറിയാവുന്നതാണല്ലോ..


Amazon നദിയേക്കുറിച്ച് നമ്മളറിയേണ്ട കുറച്ചു കാര്യങ്ങൾ ആദ്യം പറയാം.👇


ലോകത്ത് ഏറ്റവും അപകടം പിടിച്ച നദികളിൽ ഒന്നാണ് amazon നദി.

ബുൾ ഷാർക്കുകളും, അനാകോണ്ടകളും ധാരാളം വാഴുന്ന നദി.

നിമിഷങ്ങൾ കൊണ്ട് മനുഷ്യനെ തിന്നുതീർക്കാൻ കഴിവുള്ള പിരാന മത്സ്യങ്ങളുടെ കലവറയാണ് ആമസ്ണ് നദി.

ലക്ഷക്കണക്കിന് മുതലകളും, കൊടിയ വിഷമുള്ള പല തരം പാമ്പുകളും വേറെയുമുണ്ട്.

വേറൊരു കൂട്ടർ ഹിപ്പോകളാണ്.


 ഇതിലെ ഏറ്റവും അപകടകാരികൾ ഹിപ്പോകളാണത്രേ.

ഹിപ്പോപൊട്ടാമസ് എന്നു നമ്മൾ പറയാറുള്ള ആ സാധനം തന്നെ.


ഹിപ്പോയുടെ മുന്നിൽപെട്ടാൽ ആയുസ്സ് തീർന്നെന്ന് കണക്കാക്കണം എന്നാണ് ആഫ്രിക്കക്കാരുടെ അഭിപ്രായം.

രക്ഷപ്പെടാനുള്ള ചാൻസ് വളരെ വളരെ കുറവാണ്.

വലിയ മുതലകൾ പോലും ഹിപ്പോകൾക്ക് മുന്നിൽപെട്ടാൽ രക്ഷപ്പെടാറില്ലത്രേ.

മനുഷ്യനെ ഒറ്റവലിക്ക് അകത്താക്കാൻ ഹിപ്പോകൾക്ക് കഴിയും.

അത്രയും വലുപ്പവും ഹിപ്പോകൾക്കുണ്ട്.

സദാസമയവും ചേറ് കലങ്ങിയ വെള്ളം..

ശുദ്ധജലമല്ല എന്നത്‌ കൊണ്ട് തന്നെ രോഗങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലും..

ആമസ്ൺ നദിയിലെ കൊതുകുകളാണെങ്കിൽ മലേറിയക്ക് പേരുകേട്ട കൊതുകുകളും..


ലോകത്തെ മൊത്തം ജീവജാലങ്ങളുടെ മൂന്നിലൊന്ന് ആമസ്ൺ നദിയിലാണെന്നാണ്  കണക്ക്.


7000 കിലോമീറ്റർ നീളമുള്ള ഈ നദിക്ക് കുറുകെ ഒരൊറ്റ പാലം പോലുമില്ല എന്നതാണ് മറ്റൊരു പ്രത്യേകത. കാരണം ഇത് മഴക്കാടുകൾക്കുള്ളിലൂടെയാണ് ഒഴുകുന്നത്.

 നദിയുടെ വീതി(width) ഏറ്റവും കുറഞ്ഞത് ഒരു കിലോമീറ്ററും കൂടിയത് നൂറ് കിലോമീറ്ററുമാണ്☹️.


ഇത്രയെങ്കിലും പറഞ്ഞാലേ amazon river നീന്തിയതിലെ അതിശയോക്തി കുറച്ചെങ്കിലും മനസ്സിലാക്കാൻ സാധിക്കൂ.


68 ദിവസങ്ങൾ കൊണ്ട് മാർട്ടിൻ സ്‌ട്രേൽ amazon river നീന്തി തീർത്തു. 

പലയിടങ്ങളിലും തലനാരിഴക്ക് രക്ഷപ്പെട്ട കഥകൾ അദ്ദേഹം പറയുന്നുണ്ട്. മരണം മുന്നിൽ കണ്ടുകൊണ്ടാണ്  അദ്ദേഹം ഇതിന് തുനിഞ്ഞിറങ്ങിയതെന്നും ജീവനോടെ ലക്ഷ്യം പൂർത്തീകരിക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും പിന്നീട് അദ്ദേഹം പറഞ്ഞിരുന്നു. 


ഒന്നും രണ്ടുമല്ല 4 ഗിന്നസ് വോൾഡ് റെക്കോർഡ് അദ്ദേഹത്തിന്റെ പേരിലുണ്ട്.

Amazon നദി നീന്തിക്കടക്കുമ്പോൾ അദ്ദേഹത്തിന്റെ  പ്രായം 52 വയസ്സായിരുന്നു എന്നതും കൂടെ അടിവരയിട്ട് ഓർമ്മിക്കേണ്ടതാണ്.


Amazon river മാത്രമല്ല ലോകത്തിലെ വലുപ്പത്തിൽ പേരുകേട്ട ഒട്ടുമിക്ക എല്ലാ നദികളും നീന്തി കീഴടക്കിയിട്ടുണ്ട് ആ മനുഷ്യൻ. അതിൽ പലതും 3000km മുതൽ 4000 km വരെ ദൂരമുള്ള നദികളായിരുന്നു.


*Big river man*

എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.

1954 ൽ സ്ലോവേനിയയിൽ ജനിച്ചു. 

ഇപ്പോഴും ജീവിച്ചിരിക്കുന്നു.

പേര് മറക്കരുത്

*MARTIN STREL*


____________________*❤️ans6*

ഓഷോയെ പറയാം 2

 ഓഷോ യെ പറയുമ്പോൾ  2.

____________________


ഓഷോ ആരായിരുന്നു എന്ന് എന്നോട് ചോദിച്ചാൽ ഒറ്റവാക്കിൽ മറുപടി പറയുകയാണെങ്കിൽ ഞാനിങ്ങെനെ പറയും👇

*"വിവരമുള്ള തെമ്മാടി"*.


അതെ.

വിവരം കൂടിയതിന്റെ കേട് തന്നെയായിരുന്നു അയാൾക്ക്.


വായിക്കാത്ത പുസ്തകങ്ങളില്ല, അതുകൊണ്ട് തന്നെ അറിവില്ലാത്ത കാര്യങ്ങളും കുറവായിരിക്കും.

സ്വന്തം അധ്യാപകർ പോലും അയാളുടെ ചോദ്യങ്ങൾക്ക് മുന്നിൽ പകച്ചു നിന്ന ചരിത്രമേ ഉണ്ടായിട്ടുള്ളൂ. അതും ബാലനായിരിക്കുമ്പോൾ.


ഇന്ത്യൻ ഫ്രീസെക്‌സ് ഗുരു എന്നാണ് ഓഷോ അറിയപ്പെടുന്നത്.

Free sex നെ പ്രോത്സാഹിപ്പിക്കാൻ തന്റെ പണവും വിദ്യയും ആരോഗ്യവും ചെറുപ്പവും യുവത്വവും ചെലവഴിച്ച മനുഷ്യൻ.


മതങ്ങളുടെയോ ഗോത്രങ്ങളുടെയോ മറ്റേതെങ്കിലും വ്യവസ്ഥാപിതമായ സംഗതികളുടെയോ നിയന്ത്രണങ്ങൾ മനുഷ്യന് പാടില്ല എന്ന് പ്രചരിപ്പിച്ചു. 

വിവാഹിതരായവർ ബന്ധമുപേക്ഷിക്കണമെന്നും തന്റെ കൂടെ ചേരണമെന്നും അദ്ദേഹം ക്ഷണിച്ചു കൊണ്ടേയിരുന്നു.


ഏതൊരു സ്ത്രീയ്ക്കും ഇഷ്ടമുള്ള പുരുഷനോടൊത്തു ശയിക്കാനുള്ള സ്വാതന്ത്ര്യം വേണമെന്ന് അയാൾ വാദിച്ചു.

പുരുഷന്മാരോട് ആഗ്രഹമുള്ള സ്ത്രീകളോട് കൂടെ സമ്മതപ്രകാരം ഭോഗത്തിലേർപ്പെടാനും പറഞ്ഞു.

കുട്ടികൾ സമൂഹത്തിന്റേതാണ്, അച്ഛനെന്നോ അമ്മയെന്നോ മറ്റോ ബന്ധങ്ങളൊന്നും ഉണ്ടാകാൻ പാടില്ല.


ഒരു മതവും ഇതിനെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നത് കൊണ്ടുതന്നെ അതിനായി സ്വന്തമായി ഒരു മതവും നിർമ്മിച്ചു, ദൈവമായി സ്വയം അവരോധിതനായ അയാൾ

*ഭഗവാൻ രജനീഷ്* എന്നറിയപ്പെട്ടു.



അങ്ങെനെ അതിനായി ഒരു സമൂഹത്തെ തന്നെ അയാൾ വളർത്തിയെടുത്തു.

വലിയൊരു ദേശം അവർക്കായി അയാൾ വിലക്ക് വാങ്ങി.

അതിനുള്ളിൽ അവരുടെ സ്വതന്ത്ര ലോകം നടമാടുകയായിരുന്നു..

___________




ഓഷോയെ പറയാം 3

 ഓഷോയെ പറയാം 3

_________________________


രജനീഷ് എന്ന വിളിപ്പേരുണ്ടായിരുന്ന ചന്ദ്രമോഹന്‍ ജയിന്‍, അതായിരുന്നു ഓഷോ.


ഒരു തുണി വ്യാപാരിയുടെ 11 മക്കളിൽ മൂത്തവനാണ് രജനീഷ്. മുത്തശ്ശന്റെ കൂടെയാണ് ചെറുപ്പകാലം കഴിച്ചു കൂട്ടിയത് അതുകൊണ്ട് തന്നെ എല്ലാവിധ സ്വാതന്ത്ര്യവും ചെറുപ്പത്തിലേ ലഭിച്ചിരുന്നു.


ജയിൻ സമുദായത്തിലാണ് ജനിച്ചത്. യാഥാസ്ഥികരായ ജയിൻ മതക്കാർക്ക് ഉൾക്കൊള്ളാൻ കഴിയാത്ത മൗലിക ചിന്തകൾ അടങ്ങിയ രാജനീഷിന്റെ പ്രസംഗങ്ങൾ  ജയിനന്മാർക്ക് രസിക്കാതെയായി.


 സാഗര്‍ സര്‍വ്വകലാശാലയ്ക്കു കീഴിലുള്ള ഡി.എന്‍.ജയിന്‍ കലാലയത്തില്‍ നിന്ന് 1 തത്വശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. കുറച്ചു കാലത്തേക്ക് റായ്പ്പൂര്‍ സംസ്‌കൃത കലാലയത്തില്‍ അദ്ധ്യാപകനായിരുന്നു. 1966 വരെ ജബല്‍പ്പൂര്‍ സര്‍വകലാശാലയില്‍ തത്ത്വശാസ്ത്ര പ്രഫസ്സറായിരുന്നു. ഈ കാലയളവില്‍ അദ്ദേഹം ഭാരതമാകെ സഞ്ചരിക്കുകയും ആചാര്യ രജനീഷ് എന്ന പേരില്‍ സമഷ്ടിവാദത്തേയും ഗാന്ധിയേയും വിമര്‍ശിച്ച് പലയിടത്തും പ്രഭാഷണങ്ങള്‍ നല്‍കുകയുമുണ്ടായി.


ഗാന്ധിസത്തോടും കമ്മ്യൂണിസത്തോടും താത്പര്യമുണ്ടായിരുന്നില്ല, മുതലാളിത്തം തന്നെയായിരുന്നു താല്പര്യം.


 ഓഷോയുടെ കൃതികള്‍ ഇതുവരെ 55 ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. ഇന്‍ഡ്യന്‍ പാര്‍ലമന്റ് വായനശാലയില്‍ രണ്ട് വ്യക്തികളുടെ മാത്രം എല്ലാ കൃതികളും സൂക്ഷിച്ചിരിക്കുന്നു ഓഷോയുടെയും ഗാന്ധിയുടെയുമാണവ.


1968 ലെ രണ്ടാമത് ലോക ഹിന്ദു സമ്മേളനത്തിൽ മതങ്ങളെയും പൗരോഹിത്യത്തെയും വിമർശിച്ചു പ്രസംഗിച്ചത് വലിയ വിവാദമുണ്ടാക്കി.


പക്ഷെ രജനീഷിനെ പ്രശസ്തനാക്കിയത് ഇതൊന്നുമായിരുന്നില്ല.

അദ്ദേഹം മുന്നോട്ട് വെച്ച ലൈംഗിക സങ്കല്പങ്ങൾ തന്നെയായിരുന്നു അതിന് കാരണം.

പുരുഷനും സ്ത്രീക്കും ഉഭയ സമ്മതപ്രകാരം എപ്പോൾ എവിടെ വെച്ചു വേണമെങ്കിലും ലൈംഗീകതയിലേർപ്പെടാം എന്ന് അദ്ദേഹം വാദിച്ചു.


ലൈംഗീകതക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന യാഥാസ്ഥികരുടെ കാപട്യത്തിനെതിരെ പ്രസംഗിച്ചു കൊണ്ടാണ് ഓഷോ ശ്രദ്ദിക്കപ്പെടുന്നത്.



പിന്നീട് രജനീഷും സുഹൃത്തുക്കളും ചേർന്ന് ഒരു സ്ഥാപനത്തിന് രൂപം നൽകി.

താമസം മുംബൈയിലേക്ക് മാറ്റി.

അതുവരെയുണ്ടായിരുന്നു സന്യാസി സങ്കൽപങ്ങളെ മറികടന്നു കൊണ്ട് ഒരു ന്യൂജൻ സന്യാസ സംസ്‌കാരത്തിന് തുടക്കമിട്ടു. അതിനായി ആശ്രമവും തുടങ്ങി.


ഒരു സുപ്രഭാതത്തിൽ ആത്മീയ പ്രബോധോദയം ലഭിച്ചു എന്ന് രജനീഷ് അവകാശപ്പെടുകയായിരുന്നു.


ദൈവം അദ്ദേഹത്തെ തെരഞ്ഞെടുക്കുകയായിരുന്നു എന്നും പ്രകാശിതമായ ഒരു മരച്ചുവട്ടിലേക്ക് അദ്ദേഹം യാന്ത്രികമായി എത്തപ്പെട്ടുവെന്നും അതോടെ പ്രപഞ്ചം മുഴുവൻ തേജോമയമായി എന്നൊക്കെ അദ്ദേഹം അതിനെക്കുറിച്ചു എഴുതിയിട്ടുണ്ട്.


(ചെറുപ്പത്തിലേ കിട്ടിയ അമിത സ്വാതന്ത്ര്യം മുതലെടുത്ത് തുടങ്ങിയ മയക്ക് മരുന്ന് ഉപയോഗത്തിലൂടെ ലഭിക്കുന്ന അനുഭൂതിയാണ് ഇതെന്ന് വിമർശകരും പറയുന്നു.)


ഇന്ന് പൂണെയിലെ  ഓഷോ അന്താരാഷ്ട്ര ധ്യാനകേന്ദ്രം പ്രതിവര്‍ഷം 2 ലക്ഷം ആളുകള്‍ സന്ദര്‍ശിക്കുന്നു.


എല്ലാ ഭൗതീക സുഖങ്ങൾക്കുള്ളിൽ നിന്നു കൊണ്ടും ആത്മീയ ജീവിതം നായിക്കാമെന്നതാണ് ഓഷോയെ വ്യത്യസ്തനാക്കുന്ന ഓഷോയുടെ ആശയം.


🙏❤️__________*ans6*

ഓഷോയെ പറയാം 4

 ഓഷോയെ പറയാം 4

______________________


 ഓഷോ എല്ലാ മതങ്ങൾക്കും എതിരായിരുന്നു.

മതങ്ങൾ മാത്രമല്ല

കുടുംബങ്ങൾക്കും രാജ്യങ്ങൾക്കും എതിരായിരുന്നു.

അതായത് മനുഷ്യ സ്വാതന്ത്ര്യത്തിന് അതിർവരമ്പുകൾ സൃഷ്ടിക്കുന്ന എല്ലാ വ്യവസ്ഥിതികളോടും ഓഷോ എതിരായിരുന്നു.


കുടുംബം കുട്ടികൾ പിതാക്കൾ എന്നൊക്കെയുള്ള എല്ലാ ബന്ധങ്ങളും അനാവശ്യമാണ് എന്നതായിരുന്നു കാഴ്ച്ചപ്പാട്.


ഓഷോ പറയുന്നു👇


⚫ _"ഞാൻ എല്ലാ മതങ്ങൾക്കും എതിരാണ്._

_ഞാൻ ദൈവത്തിനെതിരാണ്._

_ഞാൻ കെട്ടുകഥകൾക്കെല്ലാം എതിരാണ്._ _മനുഷ്യവർഗ്ഗത്തെ വിഭജിക്കുന്നുന്ന എല്ലാത്തിനുമെതിരാണ്._

_അതുകൊണ്ട് തന്നെ ഞാൻ സ്വർഗ്ഗത്തിനും നരകത്തിനും എതിരാണ്._

_നരകത്തിന്റെ നിത്യഭയത്തിലും, സ്വർഗ്ഗത്തിന് വേണ്ടി ആർത്തി പൂണ്ടു ജീവിക്കുന്ന ഒരു മനുഷ്യ സമൂഹത്തെയും ഞാൻ ഇഷ്ടപ്പെടുന്നില്ല._

_സംഘടിത മതങ്ങൾ ജനങ്ങളുടെ വ്യക്തിത്വത്തെ, അവരുടെ സ്വാതന്ത്ര്യത്തെ, അവരുടെ അന്തസ്സിനെ എല്ലാം നശിപ്പിക്കുന്നു ."_


⚫ _"വാസ്തവത്തിൽ ആരുംതന്നെ മറ്റൊരാൾക്കു വേണ്ടി ഉണ്ടാക്കപ്പെടുന്നില്ല. ഓരോരുത്തരും ഉണ്ടാക്കപ്പെടുന്നത് അവനവനുവേണ്ടിത്തന്നെയാണ്. ദൈവം ഒരിക്കലും നിങ്ങളെ ജോഡികളായി സൃഷ്ടിക്കുന്നില്ല. ആ അസംബന്ധങ്ങളെയെല്ലാം വിട്ടുകളയുക. അവൻ ഉണ്ടാക്കുന്നത് വ്യക്തികളെ മാത്രമാണ്."_


⚫ _"നിങ്ങളെന്തെങ്കിലും അടിച്ചമർത്തുകയാണെങ്കിൽ അത് പുറത്തേക്ക് വരുന്നതിനായി മറ്റേതെങ്കിലുമൊരു മാർഗ്ഗം, ഏതെങ്കിലും പ്രകൃതിവിരുദ്ധമായൊരു വഴി കണ്ടെത്താൻ തുടങ്ങും._ _പ്രകൃതിവിരുദ്ധമായ എല്ലാ ലൈംഗിക സ്വഭാവങ്ങൾക്കും കാരണം മതങ്ങളാണെന്ന്  ഞാൻ പറയുന്നത് അതുകൊണ്ടാണ്._ _എല്ലാ മതങ്ങളും ലൈംഗികതയ്ക്ക്എതിരാണ് എന്ന ലളിതമായൊരു കാരണമാണ് അതിനു പിന്നിലുള്ളത്."_


  ചുരുക്കത്തിൽ ഓഷോ ലൈംഗീകതയെ തുറന്നു വിടുകയായിരുന്നു.

സ്വാഭാവിക, ഹോമോ, ലെസ്ബിയന്‍, ഏതുതരം സെക്ഷ്വല്‍ ഓറിയന്റേഷനും ഓഷോയെ സംബന്ധിച്ചിടത്തോളം നോര്‍മല്‍ മാത്രമായിരുന്നു.

 ശിഖണ്ഡികളെന്നു വിളിച്ചു പുരോമഗനകാരികളെന്നു സ്വയം കരുതിയവര്‍ പോലും അംഗീകരിക്കാത്ത കാലത്ത് ഓഷോ അവരെ ചേര്‍ത്തുപിടിച്ചിരുന്നു എന്നതും എടുത്തു പറയേണ്ടതുണ്ട്.


ആസ്വാദനം നിഷേധിക്കപ്പെടുന്നിടത്താണ് അക്രമം വിളയാടുന്നതെന്നും ലൈംഗികത ശരീരത്തിന്റെ ആവശ്യമാണെന്നും ഓഷോ പ്രസംഗിച്ചു.   


സമൂഹ രതി മേളകൾ നടത്തിയിരുന്നു  ഓഷോ.

അതും ഒരു ഫെമിനിസ്റ്റ് സങ്കൽപ്പം തന്നെയായിരുന്നു.


ഓരോ വേഴ്ചക്ക് ശേഷവും പുരുഷൻ തളർന്നു കിടക്കുകയും സ്ത്രീ അടുത്ത ആനന്ദത്തിനായി കാത്തു കിടക്കുകയും ചെയ്യുമ്പോൾ അവൾക്ക് എന്ത് കൊണ്ട് മറ്റൊരു പങ്കാളിയെ കൊടുത്തുകൂടാ എന്ന ആശയമാണ് ഓഷോ അവിടെ ഉയർത്തിയത്.


സെക്സ് പാപമല്ല

സെക്സ് വൃത്തികേടുമല്ല..

പുഴയൊഴുകുന്നത്പോലെ,

മഴ പൊഴിയുന്നത് പോലെ,

പൂ മണക്കുന്നത് പോലെ തികച്ചും സ്വാഭാവികമായ ജീവതാളമാണ് ലൈംഗീകത എന്ന് ഓഷോ പറയുന്നു.


ലൈംഗീകതയെ അടിച്ചമർത്തിക്കൊണ്ട് ആത്മീയ പൂർണ്ണത കൈവരിക്കാൻ സാധിക്കില്ലെന്നും 

ലൈംഗീകതയിൽ നിന്ന് സ്വാഭാവിക മുക്തി നേടിയാൽ മാത്രമേ അതിന് സാധിക്കൂ..

സന്യാസിമാർ അത്തരത്തിൽ ആത്മീയതയുടെ പടവുകൾ കയറിവരാണ് എന്നും ഓഷോ പറയുന്നു.


രതി മൂർച്ചയെപ്പറ്റി ഓഷോയും ലൈംഗീകതയും എന്ന പുസ്തകത്തിൽ ആരും പറയാത്ത തലങ്ങളിലൂടെ ഓഷോ വിശദീകരിക്കുന്നുണ്ട്.

ഒരു quote ഇവിടെ പറയാം👇


⚫ _"ശരീരം വലിയൊരു സമുദ്രമാണെങ്കിൽ അതിന്റെ ഏറ്റവും ആഴമുള്ള ബിന്ദുവാണ് രതിമൂർച്ച._ _അവിടെയെത്തിയാൽ നിങ്ങൾ ഉപരിതലം മറക്കുന്നു. ആ ആഴങ്ങളിലേക്കുള്ള യാത്രയും അവിടെയെത്തുമ്പോഴുള്ള നിർവൃതിയുമാണ് സത്യം. വെറുമൊരു സ്പന്ദനം മാത്രമായി അവിടെയെത്തുക, ആ യാത്രയും അനുഭവവും അറിയുക_


ഓഷോയുടെ  ഈ ചൂടൻ ദർശനങ്ങളും  ആശയങ്ങളും കാരണം 80 കളിൽ അമേരിക്കയിലും മറ്റു ചില പാശ്ചാത്യ രാജ്യങ്ങളിലും ഓഷോ പോപ്പുലറായി


കുത്തഴിഞ്ഞ ലൈംഗീകതയും മദ്യവും മയക്കു മരുന്നിന്റെയും അമിത ഉപയോഗവും കാരണം പാശ്ചാത്യ പത്രങ്ങൾ പലപ്പോഴും ഓഷോയെ കണക്കിന് വിമർശിച്ചിട്ടുണ്ട്.


"യോനികളുടെ അധിപൻ" 

എന്നാണ് അമേരിക്കയിൽ അറിയപ്പെട്ടിരുന്നത്.


അമേരിക്കയിൽ ഓഷോക്ക് അനുയായികൾ വർദ്ദിച്ചു വന്നുകൊണ്ടിരുന്നു.

പലരും കുടുംബവും കുട്ടികളെയും ഉപേക്ഷിച്ച് ഓഷോയുടെ ആശ്രമങ്ങളിൽ ജീവിതം ആസ്വദിക്കാൻ എത്തിച്ചേർന്നുകൊണ്ടിരുന്നു..


ഓഷോയുടെ അനുയായികൾ ഒരു സാമൂഹ്യ വിപത്തായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്..


*തുടരും*

____________

ഓഷോയെ പറയാം 5

 ഓഷോയെ പറയാം 5

_________________________


1980 കളിൽ ഒറിഗോണിൽ  ഓഷോയുടെ അനുയായികൾ 60 കോടി ഡോളർ മുടക്കി 64000 ഏക്കർ ഭൂമി നിയമപരമായി വാങ്ങിയിരുന്നു. ആ സ്ഥലത്തെ രജനീഷ്പുരം എന്ന പേരിൽ അവർ സംഘടിപ്പിച്ചു.


ഒറിഗോണിന്റെ പ്രാന്ത പ്രദേശത്തുള്ള ആന്റിലോപ് എന്ന ചെറിയ നഗരത്തിലാണ് ഈ 64000 ഏക്കർ അവർ വാങ്ങിച്ചുകൂട്ടിയത്. ഈ രജനീഷ്പുരത്തേക്ക്‌ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് സന്യാസിമാർ എന്ന പേരുള്ള രാജനീഷികൾ കൂട്ടത്തോടെ കുടിയേറിത്തുടങ്ങി.


ആന്റിലോപ് പട്ടണത്തിൽ കിട്ടാവുന്ന ഭൂമികളെല്ലാം അവർ വാങ്ങിക്കൂട്ടി.


100 ദശ ലക്ഷം ഡോളർ മുടക്കി അവർ അവരുടെ ആ ഉട്ടോപ്യൻ ആശയ ങ്ങളുമായി നഗരം പണിതുയർത്താൻ തീരുമാനിച്ചു


ഈ സമയത്താണ് ഓഷോ ഇന്ത്യയിൽ നികുതിവെട്ടിപ്പ് കേസുകളിൽ കുടുങ്ങുന്നത്. ജയിലിലാകും എന്ന ഉറപ്പായതോടെ ചികിത്സക്കെന്ന വ്യാജേന ഓഷോ നാട് വിട്ടു. അദ്ദേഹം നേരെ പോയത് ഈ ഒറിഗോണിലേക്കായിരുന്നു.


 ഒറിഗോണിലെ ആന്റിലോപ് 

പട്ടണത്തിൽ അവർ വലിയൊരു ശക്തിയായി മാറിക്കഴിഞ്ഞിരുന്നു. പണം ഒരു പ്രശ്നമായിരുന്നില്ല രജനീഷികൾക്ക്.


പണക്കാരുടെ ദൈവം എന്നാണ് ജനങ്ങൾ ഓഷോയെ വിളിച്ചിരുന്നത്.

റോൾസ് റോയ്‌സ് ഗുരു എന്നും ഓഷോ അറിയപ്പെട്ടു.

 താൻ പണക്കാരന്റെ ഗുരുവാണെന്ന് ഓഷോ തന്നെയും പറയാറുണ്ടായിരുന്നു.

ആഢംബരപ്രിയനായിരുന്നു ഓഷോ.

സമ്പത്ത് ആർജിക്കുന്നത് ഒരു തെറ്റല്ല എന്നായിരുന്നു ഓഷോയുടെ നിലപാട്‌.

90 റോൾസ് റോയ്‌സ് കാറുകൾ ഉണ്ടായിരുന്നു അദ്ദേഹത്തിന്.



ഒറിഗോണിലെ ജനങ്ങൾക്ക് രജനീഷികൾ ഒരു വലിയ ശല്യമായി മാറി.

സ്വയരക്ഷക്ക് എന്ന പേരിൽ രജനീഷികൾ ഒരു സൈന്യത്തെ തന്നെ അവിടെ നിർമ്മിച്ചെടുത്തു.

തോക്കുകളും മറ്റു ആയുധങ്ങളും രജനീഷ് പുരത്തേക്കൊഴുകി.


ദിവസം മുഴുവൻ അവിടെ നിന്നും വെടിയൊച്ചകൾ കേൾക്കാമായിരുന്നു എന്ന് നാട്ടുകാർ പറയുന്നുണ്ട്.

ഒറിഗോണ് എന്ന സ്റ്റേറ്റിന് അന്നുള്ളതിനേക്കാൾ വലിയ ആയുധ ശേഖരം രജനീഷികൾക്ക് ഉണ്ടായിരുന്നു എന്ന് പിന്നീട് fbi നടത്തിയ പരിശോധനയിൽ മനസ്സിലായിരുന്നു.


ആയുധങ്ങളുടെ കൃത്യ കണക്കുകൾ രജനീഷികളും പുറത്തു പറഞ്ഞിരുന്നില്ല.

പരിത്യാഗികളായ സന്യാസിമാരാണ് ആയുധ പരിശീലനം നടത്തുന്നത് എന്നതോർക്കണം.


ഒരു പട്ടണത്തിന്റെ നന്മയേയും സംസ്‌കാരത്തെയും പുറമേ നിന്ന് വന്നവർ എന്നെന്നേക്കുമായി നശിപ്പിക്കുകയുണ്ടായി.


നഗ്നരായ വെയിൽ കായൽ പതിവ് കാഴ്ചയായി നാട്ടുകാർക്ക്.

രാത്രികളിൽ അതിലേറെ ബുദ്ദിമുട്ടുകൾ..

നേരം വെളുക്കുന്നത് വരെ അവരുണ്ടാക്കുന്ന കോലാഹലങ്ങളും വലിയ ശല്യമായി.

"കിടപ്പറയിൽ ജീവിക്കുന്നവർ" എന്ന് ആന്റിലോപ്പുകാർ അവരെ വിശേഷിപ്പിച്ചു.


നഗരസഭയിലും ഭരണത്തിലും സ്വാധീനം ഉറപ്പിക്കാൻ തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ അവർ തീരുമാനിച്ചു. പക്ഷെ എണ്ണത്തിൽ കുറഞ്ഞ രജനീഷികൾക്ക് ജയസാധ്യതയില്ല, അവരല്ലാത്ത ഒരാളും അവർക്ക് വോട്ടും ചെയ്യില്ല.

തെരെഞ്ഞെടുപ്പിൽ

ജയിക്കാൻ വേണ്ടി രാജനീഷികൾ അല്ലാത്ത 750 ഓളം പേരെ വിഷം കൊടുത്ത് കൊല്ലാനും അവർ ശ്രമിച്ചു.


മദ്യം, മയക്കുമരുന്ന്, ആയുധങ്ങൾ, എന്തിനും വേണ്ടിയ സമ്പത്ത്, എല്ലാം കൂടെ അമേരിക്കക്ക് തന്നെ ഇവർ ഭീഷണിയായി മാറി.

തങ്ങൾക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമങ്ങൾ നടത്തുക, ഭക്ഷണത്തിൽ വിഷം കലർത്തി 700 ലധികം പേരെ വധിക്കാൻ ശ്രമമിക്കുക, എല്ലാറ്റിനുമുപരി കുടിയേറ്റനിയമങ്ങളുടെ വൻതോതിലുള്ള ലംഘനം.. 


ഭരണ കൂടത്തിന് തലവേദനയാകാൻ വേറെന്തു വേണം?


ഓഷോയെ ഇല്ലാതാക്കേണ്ടത് ആവശ്യമാണെന്ന് തോന്നിക്കാണണം 

കുടിയേറ്റ നിയമ ലംഘനത്തിന്റെ പേരിൽ ഓഷോയെ അറസ്റ്റ് ചെയ്തു കുറച്ചു കാലം ജയിലിലിട്ടു. പിന്നീട് നാട് കടത്തി.


നാട് കടത്തപ്പെട്ട ഓഷോ തിരിച്ചു ഇന്ത്യയിലെത്തി. അധികം വൈകാതെ തന്നെ മരണമടഞ്ഞു.

ഹൃദയാഘാതമാണ് മരണ കാരണമെങ്കിലും

അമേരിക്കയിൽ ജയിലിൽ കഴിഞ്ഞപ്പോൾ ഓഷോക്ക് താലിയം എന്ന slow poison കൊടുത്തിരുന്നു എന്ന് പറയപ്പെടുന്നു. ഓഷോയും അങ്ങെനെ വിശ്വസിച്ചിരുന്നു.


1990 ജനുവരി 19 ന് ഓഷോ ഈ ലോകത്തോട് വിടപറഞ്ഞു.

ഓഷോ യുടെ ചിതാഭസ്മം പൂനെയിലെ ആശ്രമത്തിൽ സൂക്ഷിച്ചിട്ടുണ്ട്.

അവിടെയുള്ള സ്മാരക ലേഖനത്തിൽ ഇങ്ങെനെ എഴുതിയിട്ടുണ്ട്.👇


*" ഓഷോ ജനിച്ചിട്ടുമില്ല മരിച്ചിട്ടുമില്ല 1931 dec 11 നും 1990 jan 19 നുമിടക്ക് ഓഷോ ഈ ഭൂമി സന്ദർശിച്ചു"*




_______________*❤️ans6*

രാമൻ രാഘവ്


 രാമൻ രാഘവ്

____________________


കേട്ടിട്ടുണ്ടോ ഈ പേര്?

ഒരു കാലത്ത് ഈ പേര് ഇന്ത്യയെതന്നെ വിറപ്പിച്ചിട്ടുണ്ട് എന്ന് പറയാം.

*ഇന്ത്യ കണ്ട ഏറ്റവും ക്രൂരനായ സീരിയൽ കില്ലർ , Psychopathic serial killer.*

അതാണ് രാമൻരാഘവ്. സൈക്കോ രാമൻ എന്നും പേരുണ്ട്. 


രാമൻ രാഘവൻ നടത്തിയ കൊലപാതകങ്ങളുടെ കണക്ക് അയാൾക്ക് പോലും കൃത്യമായി അറിവില്ല.

43 ഓളം കൊലപാതകങ്ങൾ പോലീസ് കണക്കിൽ രാമൻ രാഘവ് സമ്മതിച്ചിട്ടുണ്ട്.

എന്തിനാണ് ഇത്രയും കൊലപാതകങ്ങൾ നടത്തിയത് എന്ന് ചോദിച്ചാൽ അതിന് കൃത്യമായ ഒരുത്തരവും ഇല്ല.


1968-ൽ മുംബൈയുടെ പ്രാന്തപ്രദേശങ്ങളിൽ നിന്നും തുടർകൊലപാതകങ്ങൾ വളരെയധികം റിപ്പോർട്ട് ചെയ്യപ്പെടുവാൻ തുടങ്ങി.


 കൊലപാതകത്തിന്റെ ഇരകൾ മിക്കപ്പോളും ദരിദ്രരും ചെറിയ കുടിലുകളിൽ താമസിക്കുന്നവരും ആയിരുന്നു. കട്ടിയുള്ള എന്തോ വസ്തു ഉപയോഗിച്ച് തലക്കടിച്ചു് വളരെ ക്രൂരമായാണ് കൊലയാളി തന്റെ ഇരകളെ കൊന്നൊടുക്കിയിരുന്നത്.

രാത്രിയിലായിരുന്നു കൊലപാതകങ്ങൾ നടത്തിയിരുന്നത്.


 ദിവസങ്ങൾ കഴിയുന്തോറും ഒരേരീതിയിലുള്ള കൊലപാതകങ്ങൾ വർദ്ധിച്ചു കൊണ്ടേയിരുന്നു.

തെളിവുകളൊന്നും അവശേഷിക്കാത്തതിനാൽ പൊലീസിന് മുന്നിൽ കൊലപാതകി ഒരു ചോദ്യചിഹ്നം മത്രമായി.

പലതരത്തിലുള്ള കഥകളും ജനങ്ങൾക്കിടയിൽ പ്രചരിച്ചു.പിശാചെന്നും പറക്കും മനുഷ്യനെന്നുമൊക്കെ കെട്ടുകഥകളിറങ്ങി.


പൊലീസിന് ജനങ്ങളിൽ നിന്നും പരിഹാസങ്ങൾ കേൾക്കേണ്ടി വന്നു തുടങ്ങിയപ്പോൾ പോലീസ് ഊർജ്ജിതമായ അന്വേഷണത്തിന് തന്നെ തുനിഞ്ഞിറങ്ങി.


ഇതിന് മുൻപ് നടന്ന സമാനമായ കേസുകൾ പരിശോധിക്കാനും അതിലെ പ്രതികളെപ്പറ്റി അന്വേഷിക്കാനും തുടങ്ങി.


അങ്ങെനെയാണ് അന്വേഷണം രാമൻ രാഘവനിലെത്തുന്നത്.

മുൻപ് ഒരു കൊലപാതകത്തിനും മോഷണക്കേസിലും ഇയാൾ അറസ്റ്റിലായിരുന്നു.

പക്ഷെ കൊലപാതകം തെളിയിക്കാൻ സാധിക്കാത്തതിനാൽ മോഷണകുറ്റത്തിന് 6 മാസം ശിക്ഷയനുഭവിച്ച് പുറത്തിറങ്ങുകയായിരുന്നു. അതിന് ശേഷം അയാളെ 2 വർഷത്തേക്ക് ആ നാട്ടിൽ നിന്നും നാട് കടത്തുകയും ചെയ്തിരുന്നു. ഈ രണ്ട് വർഷക്കാലം ഇത്തരം കേസുകളൊന്നും റിപ്പോർട് ചെയ്തിട്ടില്ല എന്നതാണ് അന്വേഷണം രാമൻ രാഘവനിലേക്ക് തന്നെ എത്താനുള്ള കാരണം.


ഓരോ കൊലപാതകത്തിലും ഒരു വിരലടയാളം പോലും അവശേഷിപ്പിച്ചിട്ടില്ലായിരുന്നു സൈക്കോ രാമൻ. 

ചേരിപ്രദേശത്തുള്ള ചെറിയ കുടിലുകളിൽ താമസിക്കുന്നവരായിരുന്നു  സൈക്കോ രാമന്റെ ഇരകൾ.

 ലഭിച്ച ഒരു വിരലടയാളവുമായി ക്രോസ്സ്ചെക്ക് ചെയ്തപ്പോൾ സാമ്യമുള്ളതായി കണ്ടെത്തിയതോടെ രാമൻ രാഘവൻതന്നെയാണ് കൊലയാളി എന്ന്  പോലീസ് ഉറപ്പിച്ചു.


രാമൻ രാഘവനെ അറസ്റ്റ് ചെയ്തു.

പോലീസ് 2 ദിവസം എല്ലാ മുറകളിലും ചോദ്യം ചെയ്‌തെങ്കിലും അയാൾ ഒരക്ഷരം മിണ്ടിയില്ല.

മുൻപ്  ഇയാൾ അകത്തായ കേസിലും കുറ്റം സമ്മതിക്കാൻ ഇയാൾ വിസമ്മതിച്ചതാണ് കേസിൽ നിന്നും ഊരിപ്പോരാൻ കാരണമായത്. അയാളെക്കൊണ്ട് സമ്മതിപ്പിക്കൽ അത്ര എളുപ്പമല്ലായിരുന്നു.

ഇപ്പോഴും അവസ്‌ഥ അതു തന്നെ.

രണ്ട് ദിവസം പോലീസ് കിണഞ്ഞു ശ്രമിച്ചിട്ടും രാമൻ രാഘവൻ കൂസലില്ലാതെ ഒരേ ഇരിപ്പായിരുന്നു.


അയാൾക്കെതിരിൽ കാര്യമായ  തെളിവുകളൊന്നും ഇല്ലായിരുന്നു. അതേ സമയം കൊലപാതകി അയാളാണെന്ന കാര്യത്തിൽ പൊലീസിന് സംശയവും ഉണ്ടായിരുന്നില്ല.

ഇനി അയാള് കുറ്റം സമ്മതിക്കുക എന്നൊരു വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ.



മൂന്നാം ദിവസം അയാൾ പെട്ടെന്നെഴുന്നേറ്റു പോലീസുകാരനെ വിളിച്ചു പറഞ്ഞു *_"നിങ്ങൾക്കെന്താണ് അറിയേണ്ടത് ഇപ്പോൾ ചോദിച്ചോളൂ"_*


പൊലീസുകാർ നിശബ്ദരായ സമയമായിരുന്നു അത്.

രാമൻ രാഘവൻ പൊലീസുകാരനോട് ചില വസ്തുക്കൾ ആവശ്യപ്പെട്ടു.

കഴിക്കാൻ ഒരു കോഴി, എണ്ണ, ചീപ്പ്, കണ്ണാടി ഇവയൊക്കെയാണ് അയാൾ ആവശ്യപ്പെട്ടത്‌.

കൂടാതെ ഒന്ന് ഭോഗിച്ചാൽ കൊള്ളാമെന്ന് പറഞ്ഞെങ്കിലും അത് ഒഴിവാക്കുകയായിരുന്നു.


രാമൻ രാഘവൻ കോഴിയിറച്ചി കൂട്ടി ഭക്ഷണം കഴിച്ചു, എണ്ണ തേച്ച് മൂടിയൊക്കെ ചീകിയൊതുക്കി കണ്ണാടിയിൽ നോക്കി കുറച്ചു നേരം നിന്നു.

പിന്നെ തിരിഞ്ഞു നിന്ന് പോലീസിനോട് പറഞ്ഞു.

*_"നിങ്ങൾക്കറിയേണ്ടത് ചോദിച്ചോളൂ ഞാൻ പറയാം"_*


രണ്ട് ദിവസം എന്തു ചെയ്തിട്ടും വാ തുറക്കാത്ത ഇയാൾക്ക് ഇന്ന് ഇങ്ങെനെ പെട്ടെന്നൊരു മാറ്റമുണ്ടാകാൻ കാരണമെന്താണ് എന്ന് ചോദിച്ചപ്പോൾ അയാളുടെ മറുപടി ഇങ്ങെനെയായിരുന്നു

*_"എന്നോട് ദൈവം പറഞ്ഞു"_*.

രാമൻ രാഘവൻ എഴുന്നേറ്റ് കൊണ്ട് പൊലീസുകാരോട് പറഞ്ഞു


*_"വരൂ പോകാം ഒരു പോലീസ് വണ്ടിയും കുറച്ചു പൊലീസുകരെയും രണ്ട് സാക്ഷികളെയും റേഡിയാക്കൂ. നിയമ നടപടിക്ക് ഇതെല്ലാം ആവശ്യമാണ്"_*


അയാൾ പൊലീസിനൊപ്പം പോയി കൊലക്ക് ഉപയോഗിച്ച കത്തി, ഇരുമ്പ് ദണ്ഡ്, മോഷണമുതലുകൾ തുടങ്ങിയവ പല സ്ഥലത്തു നിന്നായി പൊലീസിന് കാണിച്ചു കൊടുത്തു.


അയാളുടെ യഥാർത്ഥ പേരും സ്വദേശവും പോലും അപ്പോൾ അയാൾ പറയുമ്പോൾ മാത്രമാണ് ലോകം അറിയുന്നത്.


യഥാർത്ഥ പേര് "സിന്ധി ദാൽവായ്"

തമിഴ് നാട്ടിലെ തിരുനെൽവേലിക്കാരനായിരുന്നു  സിന്ധി ദാൽവായ്. 1950 കളിൽ ജോലി ആവശ്യാർഥം ബോംബയിലെത്തിയതായിരുന്നു.


ഇത്രയേറെ കൊലപാതകങ്ങൾ നടത്തിയ ക്രൂരനായ ഒരു മനുഷ്യൻ ശിക്ഷിക്കപ്പെടാൻ കാരണം  അയാളുടെത്തന്നെ ഔദാര്യമായിരുന്നു എന്നതാണ് ഇവിടുത്തെ ഞെട്ടിപ്പിക്കുന്ന സത്യം.

ഇത്രയൊക്കെ മതി, ഇനി കുറ്റം സമ്മതിക്കാം എന്ന അയാളുടെ തീരുമാനമാണ് അയാളെ ശിക്ഷിക്കുന്നത് എന്നത് വിചിത്രമായി തോന്നുന്നില്ലേ?


കഥകൾ തീരുന്നില്ല..

രാമൻ രാഘവൻ തന്റെ കൊലപാതക  കഥകൾ ഓരോന്ന് കെട്ടഴിക്കാൻ തുടങ്ങിയപ്പോൾ ലോകം കേട്ടത് അത് വരെ കേട്ട് കേള്വിയില്ലാത്ത ക്രൂരതയുടെ കഥകളായിരുന്നു.


__________

Thursday, July 21, 2022

ചിരി


 ചിരി

__________


ജീവിതത്തെ ലളിതമായി ഒരു കളിതമാശയായി എടുക്കുക. അല്പം കൂടി ചിരിയ്കുക. പ്രാർത്ഥനയേക്കാൾ എത്രയോ പ്രാധാന്യമുള്ളതാണ് ചിരി. പ്രാർത്ഥന അഹംബോധത്തെ നശിപ്പിയ്ക്കുന്നില്ല. എന്നാൽ ചിരി അഹന്തയെ തീർച്ചയായും നശിപ്പിയ്ക്കുന്നു. അഹംബോധം മാറിനിൽക്കുമ്പോഴാണ് നിങ്ങൾ ചിരിയ്ക്കുന്നത്. ഒരു കൊച്ചുകുഞ്ഞായി അപ്പോൾ നിങ്ങൾ ചിരിയ്ക്കുകയാണ്. ഒരു വിശിഷ്ടവ്യക്തിയാണ് നിങ്ങളെന്ന കാര്യം അപ്പോൾ നിങ്ങൾ മറക്കുന്നു. ഇപ്പോൾ ഗൌരവം ചോർന്നുപോയിരിയ്ക്കുന്നു. ഒരു നിമിഷത്തേക്ക് സ്വയം മറക്കുന്നു.

ചിരിയ്ക്കുമ്പോൽ നിങ്ങളെ നിരീക്ഷിയ്ക്കുക. എവിടെ അഹന്ത പെട്ടെന്ന് നിങ്ങൾ ഉരുകിയിരിയ്ക്കുന്നു. ഖരാവസ്ഥ മാറിയിരിയ്ക്കുന്നു. നിങ്ങൾ ഒഴുകുകയാണ്. വൃദ്ധനോ അനുഭവസമ്പന്നനോ പണ്ഡിതനോ ഒന്നുമല്ല നിങ്ങളിപ്പോൾ.


*ഓഷോ*

_____________

ബുദ്ധൻ


 ബുദ്ധ കഥ

_______________


ഒരിക്കല്‍ ബുദ്ധന്‍ തന്റെ ശിഷ്യരോടൊപ്പം സഞ്ചരിക്കുകയായിരുന്നു. അവര്‍ ഒരു ഗ്രാമത്തിലെത്തി, അവിടെ ഗ്രാമവാസികള്‍ ബുദ്ധനേയും സംഘത്തേയും പൂവുകളും മധുരപലഹാരങ്ങളും നല്‍കി സ്വീകരിച്ചു.


 അവര്‍ അടുത്ത ഗ്രാമത്തിലേക്ക്  യാത്ര തുടര്‍ന്നു. ആ ഗ്രാമത്തിലെ അന്തേവാസികള്‍ ബുദ്ധനെ  അധിക്ഷേപവാക്കുകളാലാണ് എതിരേറ്റത്. ഒരാള്‍ ബുദ്ധന്റെ മുഖത്തു തുപ്പുകയും ചെയ്തു. ഭാവവ്യത്യാസം ഏതുമില്ലാതെ അതു തുടച്ചുകൊണ്ട് അദ്ദേഹം മുന്നോട്ടു നീങ്ങി. 


വൈകുന്നേരം ഒന്നായിരിക്കവേ  ശിഷ്യരിലൊരാള്‍ അദ്ദേഹത്തോട് ചോദിച്ചു: അങ്ങേയ്ക്ക് മുഖത്തു തുപ്പിയ, തെറിപറഞ്ഞ ആ ഗ്രാമവാസികളോട് ദേഷ്യമൊന്നും തോന്നിയില്ലേ? 


ബുദ്ധന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു: ആദ്യത്തെ ഗ്രാമവാസികള്‍ അവര്‍ക്കുള്ളത് നമുക്കു തന്നു. രണ്ടാമത്തെ ഗ്രാമവാസികളും ചെയ്തത് അതുതന്നെയാണ്, അവര്‍ക്ക് ഉള്ളത് അവരും തന്നു.


*ഓഷോ*


_______________*❤️ans6*

Wednesday, July 20, 2022

ഐൻസ്റ്റീൻ

 *ഗണിതശാസ്ത്രജ്ഞന്റെ വീട്ടുകാര്യം*

________________



ഒരിക്കൽ 

ഗണിത ശാസ്ത്രജ്ഞനായ ഐൻസ്റ്റീനെ കാണാൻ ദൂരെ ദിക്കിൽ നിന്നും കുറച്ചാളുകൾ വീട്ടിലെത്തി.

വേലക്കാരിയാണ് അവരെ സ്വീകരിച്ചത്.

ആഗതർ ഗണിത ശാസ്ത്രജ്ഞനെ അന്വേഷിച്ചു വന്നതാണെന്ന് കാര്യം ബോധിപ്പിച്ചപ്പോൾ വേലക്കാരിയുടെ മറുപടി ഇങ്ങെനെയായിരുന്നു.

*" ഇവിടൊരാളുണ്ട്, വീട്ടു സാധനങ്ങളുടെ കണക്ക് പോലും ശരിക്ക് കൂട്ടാനറിയില്ല.*

 *ഞാനുള്ളത് കൊണ്ട് ഒരു വിധം ശരിയാക്കി പോകുന്നു എന്നേയുള്ളൂ.*

*നിങ്ങൾക്ക് ആള് മാറിയതാകാം"*


ആ സമയത്ത് ഐൻസ്റ്റീൻ ചിരിച്ചുകൊണ്ട് പുറത്തേക്ക് വന്നു😄.


_______________*❤️ans6*

Tuesday, July 19, 2022

Encyclopedia (സർവ്വ വിജ്ഞാന കോശം)

 സർവ്വ വിജ്ഞാന കോശം (encyclopedia)

_______________________


 എന്താണ് encyclopedia?


നമ്മളെല്ലാം പലപ്പോഴായി പലതവണ കേട്ടിട്ടുള്ള ഒരുവാക്കാണ് എൻസൈക്ലോപീഡിയ.

എന്നാലും എന്താണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്നതിൽ വ്യക്തമായ ധാരണയുള്ളവർ വളരെ കുറവായിരിക്കും.


പേര് പോലെ തന്നെ സർവ്വവിജ്ഞാനം തന്നെയാണ് എൻസൈക്ലോപീഡിയ.

ലോകത്തുള്ള, ലഭ്യമായ എല്ലാ വിവരങ്ങളും എന്നതാണ് സർവ്വവിജ്ഞാന കോശം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്‌.

നമുക്കിടയിൽ ചർച്ചയിൽ വരുന്ന എല്ലാ വിഷയങ്ങളെ കുറിച്ചും ആധികാരികമായി  സംസാരിക്കുന്ന/അതിന് ശ്രമിക്കുന്ന ചില സുഹൃത്തുക്കളെ തമാശ രൂപേണ പറയാറുണ്ട്  "അവനൊരു encylopedia യാണ്" എന്ന്.


 എൻസൈക്ലോപീഡിയയിൽ എന്തെല്ലാം അടങ്ങിയിട്ടുണ്ടാകണം എത്രത്തോളം വിവരങ്ങൾ അതിൽ ചേർക്കപ്പെട്ടിട്ടുണ്ടാകണം എന്നതിനെക്കുറിച്ചുമ

കൃത്യമായി അവയെ ഇവിടെ എഴുതിചേർക്കാൻ സാധിക്കില്ല.കാരണം ലഭ്യമായ എൻസൈക്ലോപീഡിയയിൽ ഏകദേശം ഒരു ലക്ഷത്തിലധികം വരുന്ന വിഷയങ്ങളുണ്ട്. അവ എത്ര ചുരുക്കിയാലും ഒരു പരിധിയുണ്ടെന്ന് മനസ്സിലാക്കുക.


ലോകത്തെ എല്ലാ വിഷയങ്ങളെയും കവർ ചെയ്തു കൊണ്ട് ഒരു പ്രസിദ്ധീകരണം നടത്തുക എന്നത് എത്രത്തോളം പ്രയോഗികമായിരിക്കും?

ഇനി അങ്ങെനെ ഒന്ന് സംഭവിച്ചാൽ തന്നെ അതിലടങ്ങിയിരിക്കുന്നതെല്ലാം കൃത്യമായ വിവരങ്ങൾ തന്നെ ആയിരിക്കണം എന്നത് വേറൊരു വിഷയം. 

എന്നാൽ

കലയും സാഹിത്യവും ശാസ്ത്രവും ടെക്നോളജിയും സിനിമയും സ്പോർട്സും സയൻസും സമൂഹവും രാജ്യങ്ങളും സംഭവങ്ങളും ഭൂമിയും  സസ്യങ്ങളും ആകാശങ്ങളും സൂര്യനും ഗോളങ്ങളും കടലും പുഴയും വെള്ളവും വെളിച്ചവും തുടങ്ങി നമ്മുടെ ചിന്തയിലൊതുങ്ങാത്ത വൈവിധ്യങ്ങളായ പരമാവധി വിഷയങ്ങളെ ഉൾകൊള്ളിച്ചു കൊണ്ട് ഓരോ വിഷയത്തിലും വ്യക്തമായ പഠനങ്ങൾ നൽകുന്ന തരത്തിലുള്ള ലേഖനങ്ങളടങ്ങിയ ഒരു പ്രസിദ്ധീകരണം ഇന്ന് ലോകത്ത് നിലവിലുണ്ട്.


ഏകദേശം 250 വർഷങ്ങൾക്ക് മുൻപ് തന്നെ "ബ്രിട്ടാനിക്ക" എന്ന പേരിൽ ഒരു encyclopedia പബ്ലിഷ് ചെയ്തിട്ടുണ്ട്.

സ്കോട്ലണ്ടിലെ എഡിൻബർഗിലാണ് തുടക്കം. ഇന്നത് ഒരു ആംഗ്ലോ അമേരിക്കൻ കമ്പനിയായി കൂടുതൽ രാജ്യങ്ങളിലേക്ക് വലുതായിട്ടുണ്ട്.

ഏറ്റവും പഴക്കമുള്ളതും ഏറ്റവും വിശ്വാസ്യതയുള്ളതുമായ encyclopedia എന്നത്  Britanica തന്നെയാണ്.


30 വാള്യങ്ങളിലായി  30000 വിഷയങ്ങളുടെ പഠനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു പ്രസിദ്ധീകരണമാണ് britanica encyclopedia. ഓരോ കാലത്തിനനുസരിച്ച് വിഷയങ്ങളിൽ വർദ്ധനവും ഉണ്ടായിട്ടുണ്ട്. ഈ പ്രസിദ്ധീകരണത്തിന് ഏകദേശം 50000 രൂപക്ക് മുകളിൽ വില വരും. വായിച്ചു തീർക്കുക എന്നത് മറ്റൊരു വലിയ വെല്ലുവിളിയും..

എല്ലാ വിഷയങ്ങളെയും സംബന്ധിച്ചു വിവരമുള്ള, അറിവുള്ള ഒരാളാവുക എന്നതിനേക്കാൾ വലുതായി ഈ ലോകത്ത് വേറെന്തുണ്ട് നേടിയെടുക്കാൻ?

വായിച്ചു തീർത്തവർ എന്തായാലും ജഗജില്ലികളായിരിക്കും.

പ്രശസ്തരായ പലരുടെയും ജീവിതാഭിലാഷം തന്നെ britanica വയിച്ചുതീർക്കുക എന്നതായിരുന്നു എന്നും അപൂർവ്വം ചിലരെ അത്‌ നേടിയെടുത്തിട്ടുള്ളൂ എന്നും ഇതിനോട് കൂടെ ചേർത്തു വായിക്കുമ്പോൾ ആ കടമ്പയുടെ കാഠിന്യം മനസ്സിലാകും.


ഏകദേശം 15 വർഷങ്ങൾക്ക് മുൻപ് തന്നെ brtanica പ്രിന്റ് ചെയ്യുന്ന പരിപാടി കമ്പനി നിർത്തി വെച്ചു.

സമയനഷ്ടവും സൂക്ഷുച്ചു വെക്കാനുള്ള ബുദ്ദിമുട്ടുകളുമാണ് കാരണമായി പറയപ്പെടുന്നത്‌. ഇന്ന് കാശ് കൊടുത്ത് വെർച്വൽ ആയിട്ട് britaanica വായിക്കാൻ സാധിക്കും.

ഓണ്ലൈനിലുള്ള britanica യുടെ ഉള്ളടക്കത്തിലും കാര്യമായ മാറ്റങ്ങളുണ്ട്.

വിഷയങ്ങൾ 30000 ൽ നിന്നും 120000 ലേക്ക് വർദ്ധിച്ചിട്ടുണ്ട്.

ഇതുകൂടെയാകുമ്പോൾ പ്രിന്റ് ചെയ്യുന്ന ബുദ്ദിമുട്ട് നമുക്ക് ആലോചിച്ചു നോക്കാവുന്നതെയുള്ളൂ


Britanica മലയാളത്തിലേക്ക് വിവർത്തനം ചെയ്യാൻ ഒരു ശ്രമം നടന്നിരുന്നതായാണ് എന്റെ അറിവ്. 1500 വിഷയങ്ങൾ ഉൾപ്പെടുന്ന ഓരോ വാള്യങ്ങൾ, അങ്ങെനെ 20 വാള്യങ്ങള്. അതായിരുന്നു ലക്ഷ്യം.


Britanica എന്നത്  ഒരു കമ്പനി മാത്രമാണ്. ആ ഒരു കമ്പനി കൊണ്ട് encyclopedia പൂർണ്ണമാകില്ല. വേറെയും കമ്പനികൾ ഈ മേഖലയിലുണ്ട്. World book, wiki pedia ഇവരൊക്കെയാണ്  ആ കൂട്ടത്തിലെ പ്രശസ്തർ.  Britanica എന്നത് ഏറ്റവും പഴയതും നിലവിൽ printed പ്രസിദ്ധീകരണങ്ങൾ ലഭിക്കുന്നതുമായ ഒരു കമ്പനിയായത് കൊണ്ട് പറയുന്നു എന്ന് മാത്രം.


ഇന്നത്തെ ഏറ്റവും കൂടുതൽ വിവരങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള encyclopedia ഏതെന്ന് ചോദിച്ചാൽ wikipedia എന്നാണ് അതിനുത്തരം.

ഏകദേശം അഞ്ചരക്കോടിയോളം ലേഖനങ്ങൾ 315 ഭാഷകളിലായി wikipedia ഉൾക്കൊള്ളിച്ചിട്ടുണ്ട്.


ഇത്രയും പറഞ്ഞത്  നമ്മളെല്ലാവരും എൻസൈക്ലോപീഡിയ വായിക്കണം എന്ന് ഉപദേശിക്കാനൊന്നുമല്ല. അങ്ങെനെ ആവശ്യമില്ലാതെ കുത്തിയിരുന്ന് വായിക്കുന്നതിനോടൊക്കെ എനിക്കും എതിർപ്പ് മാത്രമേയുള്ളൂ.

ഇനി മുതൽ എവിടെയെങ്കിലും encyclopedia എന്ന് കേട്ടാൽ അത് എന്താണെന്ന് കൃത്യമായ ഒരു ധാരണ നമ്മുടെ മനസ്സിലുണ്ടാകണം.

സർവ്വവിജ്ഞാന കോശം എന്നൊക്കെ ആരെങ്കിലും പറയുമ്പോൾ എന്തെങ്കിലും പറയാൻ നമുക്കുമുണ്ടാകണം വാക്കുകൾ

                _

📚🙏  *ans6*

John Goddard

 🔻🔻🔻🔻🔻🔻


മൈ ലൈഫ് ലിസ്റ്റ്

-John Goddard

-------------------------------------


ജോൺ ഗോഡഡ്.

 എന്ന15 വയസുള്ള ബാലൻ തന്റെ ഡയറി യിൽ കുറിച്ച മുന്ന് വകുകളാണ് *"മൈ ലൈഫ് ലിസ്റ്റ് "*


 അതൊരു തലക്കെട്ടായിരുന്നു. അതിനു താഴെയായി തന്റെ ജീവിതത്തിൽ നേടിയെടുക്കേണ്ട 127 ലക്ഷ്യങ്ങൾ അദ്ദേഹം ഏഴുതി വെച്ചു. മരിക്കുന്നതിന് മുൻപ് അവയെല്ലാം നേടിയെടുക്കുക എന്നതായിരുന്നു ലക്ഷ്യം.


1924 ൽ അമേരിക്കയിലെ salt lake city യിൽ ജനിച്ചു, 88 വയസ്സിൽ 2013 ൽ കാലിഫോർണിയയിൽ വെച്ച് അദ്ദേഹം മരണപ്പെട്ടു.


നിർമ്മിതമായ മോട്ടിവേഷൻ കഥകൾക്ക് പഞ്ഞമില്ലാത്ത ഈ കാലത്തും അധികമാരും ഈ പേര് പരാമർശിച്ചു കണ്ടിട്ടില്ല.


കണ്മുന്നിൽ ഒരു മനുഷ്യൻ ഇങ്ങെനെ ജീവിച്ചു മരിച്ചു പോയത് അങ്ങെനെയങ്ങു വിട്ടുകളയേണ്ട  കാര്യമല്ല.


തന്റെ *127* ലക്ഷ്യങ്ങൾ നേടാനുറച്ചു തന്നെയാണ് അദ്ദേഹം എഴുതിവെച്ചു തുടങ്ങിയത്. 15 വയസ്സിൽ തുടങ്ങി ആ ലക്ഷ്യങ്ങളിലേക്കുള്ള പ്രയാണം. 88 ആമത്തെ വയസ്സിൽ മരണമടയുമ്പോൾ *109* ലക്ഷ്യങ്ങൾ പൂർത്തിയാക്കിയാണ് അദ്ദേഹം മടങ്ങിയത്.


ഇനിയാണ്  നമ്മളറിയേണ്ട കഥ പറയാൻ പോകുന്നത്



അദ്ദേഹം സഫലീകരിച്ച തന്റെ ലക്ഷ്യങ്ങൾ ഏതൊക്കെയെന്ന് അറിയേണ്ടേ?

ചിലതൊക്കെ ഇവിടെ കുറിച്ചിടാം ഒന്ന് വായിച്ചു നോക്കിക്കോളൂ.

കൂടെ ഒരു പോയിന്റ് കൂടെ മനസ്സിലുണ്ടാകണം☝️

1924 ലാണ് അദ്ദേഹം ജനിച്ചത്.

1960 കൾക്ക് മുൻപേ അദ്ദേഹത്തിന്റെ യുവത്വം അവസാനിച്ചിരിക്കണം.

. ഈ നേട്ടങ്ങളെല്ലാം അദ്ദേഹം നേടിയെടുക്കുന്നത് ഏത്  കാലഘട്ടത്തിലാണ് എന്നത്  കൂടെ പ്രത്യകം അടയാളപ്പെടുത്തേണ്ടതുണ്ട് എന്നത് കൊണ്ട് ഓർമ്മപ്പെടുത്തിയതാണ്.

👇👇👇👇


*John Goddard ന്റെ നേട്ടങ്ങളിൽ ചിലത്*

👇👇👇👇👇👇👇👇



👉 സ്വന്തമായി വിമാനം പറത്തുക.


👉.സ്വന്തമായി കപ്പലോടിക്കുക


👉.  ഭൂമിയെ വലയം ചുറ്റുക(4 തവണചുറ്റിയിട്ടുണ്ട്)


👉.ലോകത്തെ എല്ലാ രാജ്യങ്ങളും സന്ദർശിക്കുക

(200 ലധികം രാജ്യങ്ങളുണ്ട്. അതിൽ 30 രാജ്യങ്ങൾ ഒഴികെ ബാക്കിയെല്ലാം സന്ദർശിച്ചു.)


👉ലോകപ്രശസ്തമായ ഒട്ടുമിക്ക എല്ലാ ചരിത്ര സ്മാരകങ്ങളും സന്ദർശിക്കുക


👉. സ്വന്തമായി ടെലെസ്കോപ്പ്‌ നിർമ്മിക്കുക


👉കുതിരയെ ,ഒട്ടകത്തെ, ആനയെ ഇവയെ വെച്ചു ride നടത്തുക.


👉 നൈൽ നദി, amazon നദി, കോംഗോ നദി, ഇവ explore ചെയ്യുക 


👉 5 മിനുട്ടിൽ ഒരു mile ഓടിയെത്തുക


👉 5 അടി ഉയരത്തിൽ ഹൈജമ്പ് ചാടുക


👉 15 അടി നീളത്തിൽ ചാടുക


👉എൻസൈക്ലോപീഡിയ വായിച്ചു തീർക്കുക


👉ബൈബിൾ മുഴുവൻ വായിക്കുക


👉നാടൻ മരുന്നുകളെ കുറിച്ചു പഠിച്ചു ചികിത്സിക്കുക


👉 മ്യൂസിക് compose ചെയ്യുക, ഒട്ടുമിക്ക  സംഗീതോപകരണങ്ങളും സ്വായത്തമാക്കുക


👉ഒരു കോളേജ് അധ്യാപകനാവുക


👉ഷേക്സ്പിയർ, അരിസ്റ്റോട്ടിൽ, പ്ലാറ്റോ, ടോൾസ്റ്റോയ്, ഹെമിംഗ് വേ ഇവരെയൊക്കെ വായിക്കുക


👉 കടലിന്റെ ആഴങ്ങളിൽ പോയി സന്ദർശിക്കുക


👉പാരാചൂട്ട് ജമ്പിങ് നടത്തുക.


👉 ഒരു പുസ്തകം എഴുതുക


👉ലോകത്തെ പ്രസിദ്ധമായ ഒട്ടുമിക്ക പർവതങ്ങളും കീഴടക്കുക.

😌😌😌

ഈ ലിസ്റ്റ് തത്കാലം ഇവിടെ നിർത്തുന്നു..⚫


ഇനി പറയൂ

അദ്ദേഹത്തിന് നേടാൻ കഴിയാതെ പോയ  ലക്ഷ്യങ്ങൾ ഏതൊക്കെയായിരിക്കുമെന്ന് ഊഹിക്കാമോ😊?


ചന്ദ്രനിൽ പോവുക,

ഭൂമിയുടെ ഉത്തര ദക്ഷിണ ദ്രുവങ്ങൾ സന്ദർശിക്കുക ഇവയാണ് അതിലെ പ്രധാനപ്പെട്ടത്.

__________________


ഒരു ജീവിതം കോണ്ട് എന്തെല്ലാം നേടാൻ കഴിയുമെന്ന് ചിന്തിച്ചു തുടങ്ങുമ്പോൾ  ഈ പേര് മറക്കരുത്

*John Goddard*


സംഗീതം, സാഹിത്യം അധ്യാപനം, adventure, sports തുടങ്ങി ഈ മനുഷ്യൻ തന്റെ ജീവിതംകൊണ്ട് വ്യക്തിമുദ്ര പതിപ്പിക്കാത്ത മേഖലകളുണ്ടോ എന്നതാണ് ഇനി നാം കണ്ടുപിടിക്കേണ്ടത്.


ഇവിടെ ഞാൻ പൗലോ കൊയ്‌ലോ യുടെ പ്രശസ്തമായ ഒരു വാചകം കുറിച്ചു വെക്കട്ടെ..


*"നിങ്ങൾ ഒരു കാര്യം അതിതീവ്രമായി ആഗ്രഹിച്ചാൽ അത് നിങ്ങൾക്ക് നേടിത്തരാൻ വേണ്ടി ഈ പ്രപഞ്ചം മുഴുവൻ ഗൂഢാലോചന നടത്തും"*


  

❤️❤️❤️❤️❤️❤️

    📚  *ans6*🙏

ടോൾസ്റ്റോയ്

 വിവാഹ ജീവിതം ആരംഭിച്ചു സംതൃപ്തമായ കുടുംബ ജീവിതം നയിക്കുന്ന ആദ്യ വർഷങ്ങളിലാണത്രേ ടോൾസ്റ്റോയ് തന്റെ ഏറ്റവും പ്രശസ്തമായ നോവൽ എഴുതിയത്.


നോവലിന്റെ പേര്👇

*"യുദ്ധവും സമാധാനവും"*


😌😌😌😌..


പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നെപ്പോളിയൻ റഷ്യയെ ആക്രമിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹം ഈ നോവൽ എഴുതുന്നത്.


2007ൽ ടൈം മാഗസിനിൽ ലോകത്തെ എക്കാലത്തെയും ഏറ്റവും മികച്ച നോവലുകൾ എണ്ണപ്പെട്ടപ്പോൾ ഒന്നാം സ്‌ഥാനത്ത്‌ *"യുദ്ധവും സമാധാനവും"* തന്നെയായിരുന്നു.

മൂന്നാം സ്ഥാനത്തും അദ്ദേഹത്തിന്റെ തന്നെ  *"അന്ന കരേനിന"*   എന്ന നോവലായിരുന്നു.

ഒട്ടുമിക്ക എല്ലാ ഭാഷകളിലേക്കും ഈ നോവൽ വിവർത്തനം

 ചെയ്യപ്പെട്ടിട്ടുണ്ട്.


🙏❤️

_________________*ans6*

ഓഷോയെ പറയാം 1

 ഓഷോയെ പറയുമ്പോൾ..

_______________

ഏതൊരു കാര്യം പറയുമ്പോഴും അതൊരു കഥയായി പറയുമ്പോൾ മനസ്സിൽ ആഴത്തിലങ്ങു പതിയും.

ചില കാര്യങ്ങൾ കഥയായി പറഞ്ഞാലേ മനസ്സിലാക്കാൻ സാധിക്കുകയുള്ളു എന്നത് മറ്റൊരു കാര്യം.


ഓഷോ കഥകളെന്ന് പലപ്പോഴും പറഞ്ഞു കേട്ടപ്പോഴെല്ലാം അദ്ദേഹം ഒരു വലിയ കഥാകാരനാണ് എന്ന ധാരണയായിരുന്നു എനിക്കും .


ഓഷോ ഒരു വലിയ പണ്ഡിതനായിരുന്നു.

ഒന്നരലക്ഷത്തോളം പുസ്തകങ്ങൾ വായിച്ചു തീർത്തിട്ടുണ്ടെന്ന് അനുയായികൾ അവകാശപ്പെടുന്നു.

ഓഷോ യുടെ ജീവിതകഥകൾ കേൾക്കുമ്പോൾ അത് വിശ്വസിക്കാതിരിക്കാനും കഴിയില്ല.


ഏത് കാര്യത്തിനും സംശയ ദുരീകരണത്തിന് വേണ്ടി ആളുകൾ ഓഷോയെ സമീപിക്കാറുണ്ടായിരുന്നു.

സ്നേഹത്തെ കുറിച്ചും കോപത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും മരണത്തെ കുറിച്ചും അങ്ങനെ പല പല സംശയങ്ങളുമായി ഓഷോയുടെ മുന്നിൽ പലരും വന്നു പോകാറുണ്ട്.

ഏതൊരു ചോദ്യത്തിന്റെ മറുപടിക്കും ഓഷോക്ക് തന്റേതായ ഒരു ശൈലിയുണ്ടായിരുന്നു.

കൂടുതലും ചോദ്യങ്ങൾക്കെല്ലാം മറുപടിയായി  ഓഷോ പറയുന്നത് ഒരു കഥയായിരിക്കും. ആ കഥയിൽ ചോദ്യകർത്താവിനുള്ള മറുപടിയുണ്ടാകും , മറ്റു കേൾവിക്കാർക്കുള്ള ഒരു സന്ദേശമുണ്ടാകും, പിന്നീടത് വായിക്കുന്ന നമ്മളെ പോലുള്ളവർക്ക് അതിലൊരു പാഠവും ഉണ്ടാകും.

ഇത്തരം കഥകളാണ് ഇന്ന് ഓഷോ കഥകൾ എന്ന പേരിൽ നമ്മൾ വായിക്കുന്നത്.


ഒരു മത വിശ്വാസിക്ക് ഓഷോയെ പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിയില്ല. ഓഷോയുടെ ആദർശങ്ങൾ പലതിനോടും ഭൂരിപക്ഷം  പേർക്കും വിയോജിക്കേണ്ടി വരും.

എല്ലാവരെയും വായിക്കാനും വേണ്ടവരെ ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനും നമുക്കും അവകാശമുണ്ടാല്ലോ.


ചില കഥകൾ നമ്മുടെ മനസ്സിൽ പതിയുന്നത് വെറും കഥകളായല്ല മറിച്ച് അതിന്റെ സന്ദേശങ്ങളായിട്ടാണ്.

ആര് പറഞ്ഞു എന്നതൊക്കെ കാലങ്ങൾ കഴിയുമ്പോൾ മറന്നു പോയേക്കാം പക്ഷെ കഥകൾ അങ്ങെനെ മനസ്സിൽ നിന്ന് മാഞ്ഞുപോകില്ലല്ലോ. 

അതോടൊപ്പമുള്ള നല്ല ഉപദേശങ്ങളും അവിടെത്തന്നെയുണ്ടാകും.


നമ്മുടെയൊക്കെ മനസ്സിൽ കല്ല് കൊണ്ട് കോറിയിട്ടൊരു കഥയുണ്ട്. 

ഐസക് ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീണ കഥ. ഈ കഥ ആദ്യമായി നിങ്ങൾക്ക് പറഞ്ഞുതന്നത് ആരാണെന്ന് ഓർമ്മയുണ്ടോ? ഉണ്ടാവില്ല.(എനിക്കില്ല).

എന്നാൽ ഈ കഥയിലെ  ഐസക് ന്യൂട്ടനെ ഇപ്പോഴും ഓർമ്മയില്ലേ?

ഗുരുത്വാകർഷണബലം ഓർമയില്ലേ?..  


 ഈ കഥക്കൊരു പ്രശ്നമുണ്ട്.

അതൊരു കെട്ടുകഥയായിരുന്നു. *സത്യത്തിൽ ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീണിട്ടില്ല.*

അദ്ദേഹം തന്റെ രണ്ടാനച്ഛന്റെ തോട്ടത്തിൽ ജോലിക്ക് സഹായിക്കുന്നതിനടയിൽ ആപ്പിൾ മരത്തിൽ നിന്ന് ആപ്പിൾ വീഴുന്നത് ശ്രദ്ദിക്കുകയും അതിനെപപ്പറ്റി ചിന്തിക്കുകയും ചെയ്യാറുണ്ടായിരുന്നു. ആ ചിന്തയാണ് ഗുരുത്വാകർഷണ ബലം കണ്ടെത്തുന്നതിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. 

ഇങ്ങെനെയൊക്കെ പറഞ്ഞാൽ എത്ര പേർക്ക് വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മനസ്സിൽ നിൽക്കും?

അതാണ് കാര്യം.


ഏത് പ്രായക്കാർക്കും കഥകൾ ഇഷ്ടമാണ്. കഥയോട് കൂടെ വിഷയങ്ങൾ ചേർത്തു നല്കുക എന്നത് നൂറ്റാണ്ടുകൾക്ക് മുൻപേ ഉപയോഗിച്ചു വരുന്ന ഒരു മനശാസ്ത്രമാണ്.


*_"If you look for perfection,_*

*_You will never be content"_*

               - _Tolstoy._


❤️🙏


_________________ans6.

Monday, July 18, 2022

ആൽബർട്ട് ഐൻസ്റ്റീൻ

 ഐൻസ്റ്റീനെ കുറിച്ച് നമ്മളറിയാത്ത  കാര്യങ്ങൾ.

_______________________

ആൽബർട്ട് ഐൻസ്റ്റീനെ ലോകം ഒരു അതിബുദ്ദിമാനായ മനുഷ്യനായാണ് കണക്കാക്കുന്നത്.

അതുകൊണ്ട് തന്നെ മരണ ശേഷം അദ്ദേഹത്തിന്റെ തലച്ചോർ പഠനത്തിന് വിധേയമാക്കണം എന്ന് സമകാലികരായ മറ്റു ശാസ്ത്രഞർ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു.

അദ്ദേഹം അതിന് സമ്മതിക്കുകയും മരണ ശേഷം തലച്ചോർ പഠനത്തിന് വേണ്ടി മാറ്റി വെക്കുകയും ചെയ്തു.


പക്ഷെ പ്രത്യേകിച്ചൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പറയപ്പെടുന്നു.


എടുത്തു പറയാനുള്ള ഒരു കാര്യം

അദ്ദേഹത്തിന്റെ തലച്ചോറിന് സാധാരണ ഒരു മനുഷ്യന്റെ തലച്ചോറിനെക്കാൾ 200g  കുറവായിരുന്നു എന്നതാണ്.


ടൈം മഗസീൻ അദ്ദേഹത്തെ നൂറ്റാണ്ടിലെ മഹാൻ എന്ന് വിശേഷിപ്പിച്ചു.

നൂറ്റാണ്ടിലെ ഏറ്റവും മഹാനായ ശസ്ത്രജ്ഞനായി ഐൻസ്റ്റീനെ തെരഞ്ഞെടുത്തു.


ബാല്യ കാലത്ത് ഐൻസ്റ്റീൻ മറ്റു കുട്ടികളെപ്പോലെ സംസാരിക്കാൻ കഴിവുള്ള ആളായിരുന്നില്ല.

സംസാരിക്കാൻ തുടങ്ങിയത് വളരെ വൈകിയാണ്. ആ കാര്യത്തിൽ അദ്ദേഹത്തിന്റെ മാതാ പിതാക്കൾ ദുഃഖിതരായിരുന്നു.


വൈകിയാണെങ്കിലും ഐൻസ്റ്റീൻ സംസാരിച്ചു തുടങ്ങിയപ്പോൾ ലോകം നിശബ്ദമായി എന്നാണ് ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്.

ഐൻസ്റ്റീന്റെ സംശയങ്ങൾക്ക് മുന്നിൽ അധ്യാപകരും നിശ്ശബ്ദരായിരുന്നു.


ബാല്യ കാലത്തെ ഏറ്റവും മടിയനായ ഒരു കുട്ടിയായിരുന്നു ഐൻസ്റ്റീൻ.

കാര്യമായ മാർക്കൊന്നുമില്ലാതെ ജയിച്ചു പോയി ഓരോ ക്ലാസുകളും.

വലിയ ദേഷ്യക്കാരനും മറവിക്കാരനും വഴക്കാളിയുമൊക്കെയായിരുന്നു ഐൻസ്റ്റീൻ.

ജർമ്മനിയിൽ നിന്നും ഇറ്റലിയിലേക്ക് താമസം മാറിയപ്പോൾ സ്കൂളിൽ നിന്നും TC വേഗത്തിൽ കിട്ടാൻ ഈ സ്വഭാവങ്ങൾ ഉപകരിച്ചു എന്ന് അദ്ദേഹം പറയുന്നുണ്ട്.


ഒരു കാലത്ത് ഐൻസ്റ്റീന്റെ ശൈലി ഇങ്ങെനെയായിരുന്നു.

അദ്ദേഹം എന്തെങ്കിലും ഒന്ന് കണ്ടുപിടിക്കും

അതോടെ മറ്റുള്ള ശാസ്ത്രജ്ഞരെല്ലാം  അത് തെറ്റാണെന്ന് തെളിയിക്കാനുള്ള പരീക്ഷണങ്ങളിൽ വ്യാപൃതരാകും, കിണഞ്ഞു പരിശ്രമിക്കും അവസാനം അവർ സമ്മതിക്കും ഐൻസ്റ്റീൻ ശരിയാണെന്ന്.


ഏറ്റവും വേഗതയുള്ളത് പ്രകാശത്തിനാണെന്ന് ഐൻസ്റ്റീൻ കണ്ടെത്തിയപ്പോൾ ഐൻസ്റ്റീനെ തോൽപിക്കാൻ ലോകത്തിന്റെ പല ഭാഗങ്ങളിലും ആയിരക്കണക്കിന് പരീക്ഷണങ്ങൾ നടന്നു കൊണ്ടേയിരുന്നു അവസാനം അവര് കണ്ടെത്തി *പ്രകാശത്തിനാണ് ഏറ്റവും വേഗത എന്ന്..*

😊

ആപേക്ഷികതാ സിദ്ധാന്തവും അങ്ങെനെത്തന്നെ..


രംഗം മനസ്സിലൊന്നു കണ്ടു നോക്കൂ👇


ലോകം മുഴുവൻ ഒരു മനുഷ്യൻ തെറ്റാണെന്ന് തെളിയിക്കാൻ കാര്യമായി പാട്പെടുമ്പോൾ അതൊന്നും കൂസാതെ  അടുത്ത കണ്ടുപിടുത്തങ്ങൾക്കുള്ള പരീക്ഷണങ്ങളിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു cool man😎.


ലോകത്ത് കൂടുതൽ പേർക്കും മനസ്സിലാക്കാൻ സാധിക്കാത്ത ഒരു സിദ്ധാന്തമായിരുന്നു അദ്ദേഹത്തിന്റെ ആപേക്ഷികതാ സിദ്ധാന്തം.  പല ശാസ്ത്രജ്ഞരും പല രൂപത്തിൽ അതിനെ ആക്രമിച്ചു കൊണ്ടിരുന്നപ്പോൾ ഒരിക്കൽ അദ്ദേഹം പറയുകയുണ്ടായി.


*_"ഗണിതർ ആപേക്ഷികതാ സിദ്ധാന്തത്തെ ആക്രമിച്ചു തുടങ്ങിയ ശേഷം എനിക്ക് തന്നെ എന്റെ സിദ്ധാന്തം മനസ്സിലാകാതെയായി"_*😄



1952 ൽ ഇസ്രായേലിന്റെ  പ്രസിഡന്റാകാൻ ഐൻസ്റ്റീന് ക്ഷണം ലഭിച്ചു.

എന്നാൽ അദ്ദേഹം അത് സ്നേഹപൂർവ്വം നിരസിക്കുകയാണുണ്ടായത്.

അൽപ്പം കണക്കും ഫിസിക്‌സും മാത്രമേ തനിക്കറിയൂ, രാഷ്ട്രീയമോ ജനങ്ങളെ ഭരിക്കാനോ തനിക്കറിയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.


ഗാന്ധിജിയുടെ ആശയങ്ങളും ദർശനങ്ങളും ഐൻസ്റ്റീനെ വളരെയധികം സ്വാധീനിച്ചിരുന്നു.

ശാന്തിയുടെ മാർഗ്ഗം എന്ന വിഷയത്തിൽ ഗാന്ധിജിയുടെ ഒരു പ്രഭാഷണത്തിൽ ആകൃഷ്ടനായ അദ്ദേഹം ആ ദർശനങ്ങൾക്കനുസരിച്ചു ജീവിക്കാൻ ആഹ്വാനം ചെയ്തിരുന്നു.


ഗാന്ധിജിയെക്കുറിച്ച് ഐൻസ്റ്റീൻ ഒരിക്കൽ ഇങ്ങെനെ പറയുകയുണ്ടായി👇

*_"മാംസവും രക്തവുമുള്ള ഇതുപോലൊരു യഥാർഥ മനുഷ്യൻ ഈ ഭൂമിയിൽ ജീവിച്ചിരുന്നു എന്നത് വരും തലമുറ വിശ്വസിക്കാൻ പാട് പെട്ടേക്കാം"_*


ഐൻസ്റ്റീൻ എന്ന ശാസ്ത്രജ്‌ഞനെക്കാൾ കൂടുതലായി ഐൻസ്റ്റീൻ എന്ന  വ്യക്തിയെ പഠിക്കാനും പകർത്താനുമുണ്ടെന്ന് അദ്ദേഹത്തെ വായിക്കുമ്പോൾ മനസ്സിലാക്കാൻ സാധിക്കും


❤️❤️❤️❤️❤️❤️❤️

_______________*ans6*