മാർട്ടിൻ സ്‌ട്രേൽ
_______________________
ആമസ്ൺ നദിയുടെ
(Amazon river) മുഴുവൻ നീളവും നീന്തിത്തീർത്ത ഒരേ ഒരു വ്യക്തിയാണ് മാർട്ടിൻ സ്‌ട്രേൽ.
ആമസ്ൺ നദിയുടെ നീളം 7000 കിലോമീറ്ററാണ്.
ഇന്ത്യയുടെ വടക്കേ അറ്റത്ത് നിന്നും തെക്കേ അറ്റത്തേയ്ക്കുള്ള ദൂരം ഏകദേശം 3000 കിലോമീറ്ററാണ്.
അതായത് കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള ദൂരം.
ആ ദൂരത്തിന്റെ ഇരട്ടിയിലധികമാണ് amazon നദിയുടെ നീളം.
നമ്മുടെ നാട്ടിലെ ഒരു പുഴ നീന്തിക്കടക്കാനുള്ള ബുദ്ദിമുട്ടും അതിലെ അപകടവും എത്രത്തോളമെന്ന് നമുക്കറിയാവുന്നതാണല്ലോ..
Amazon നദിയേക്കുറിച്ച് നമ്മളറിയേണ്ട കുറച്ചു കാര്യങ്ങൾ ആദ്യം പറയാം.👇
ലോകത്ത് ഏറ്റവും അപകടം പിടിച്ച നദികളിൽ ഒന്നാണ് amazon നദി.
ബുൾ ഷാർക്കുകളും, അനാകോണ്ടകളും ധാരാളം വാഴുന്ന നദി.
നിമിഷങ്ങൾ കൊണ്ട് മനുഷ്യനെ തിന്നുതീർക്കാൻ കഴിവുള്ള പിരാന മത്സ്യങ്ങളുടെ കലവറയാണ് ആമസ്ണ് നദി.
ലക്ഷക്കണക്കിന് മുതലകളും, കൊടിയ വിഷമുള്ള പല തരം പാമ്പുകളും വേറെയുമുണ്ട്.
വേറൊരു കൂട്ടർ ഹിപ്പോകളാണ്.
ഇതിലെ ഏറ്റവും അപകടകാരികൾ ഹിപ്പോകളാണത്രേ.
ഹിപ്പോപൊട്ടാമസ് എന്നു നമ്മൾ പറയാറുള്ള ആ സാധനം തന്നെ.
ഹിപ്പോയുടെ മുന്നിൽപെട്ടാൽ ആയുസ്സ് തീർന്നെന്ന് കണക്കാക്കണം എന്നാണ് ആഫ്രിക്കക്കാരുടെ അഭിപ്രായം.
രക്ഷപ്പെടാനുള്ള ചാൻസ് വളരെ വളരെ കുറവാണ്.
വലിയ മുതലകൾ പോലും ഹിപ്പോകൾക്ക് മുന്നിൽപെട്ടാൽ രക്ഷപ്പെടാറില്ലത്രേ.
മനുഷ്യനെ ഒറ്റവലിക്ക് അകത്താക്കാൻ ഹിപ്പോകൾക്ക് കഴിയും.
അത്രയും വലുപ്പവും ഹിപ്പോകൾക്കുണ്ട്.
സദാസമയവും ചേറ് കലങ്ങിയ വെള്ളം..
ശുദ്ധജലമല്ല എന്നത് കൊണ്ട് തന്നെ രോഗങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലും..
ആമസ്ൺ നദിയിലെ കൊതുകുകളാണെങ്കിൽ മലേറിയക്ക് പേരുകേട്ട കൊതുകുകളും..
ലോകത്തെ മൊത്തം ജീവജാലങ്ങളുടെ മൂന്നിലൊന്ന് ആമസ്ൺ നദിയിലാണെന്നാണ് കണക്ക്.
7000 കിലോമീറ്റർ നീളമുള്ള ഈ നദിക്ക് കുറുകെ ഒരൊറ്റ പാലം പോലുമില്ല എന്നതാണ് മറ്റൊരു പ്രത്യേകത. കാരണം ഇത് മഴക്കാടുകൾക്കുള്ളിലൂടെയാണ് ഒഴുകുന്നത്.
നദിയുടെ വീതി(width) ഏറ്റവും കുറഞ്ഞത് ഒരു കിലോമീറ്ററും കൂടിയത് നൂറ് കിലോമീറ്ററുമാണ്☹️.
ഇത്രയെങ്കിലും പറഞ്ഞാലേ amazon river നീന്തിയതിലെ അതിശയോക്തി കുറച്ചെങ്കിലും മനസ്സിലാക്കാൻ സാധിക്കൂ.
68 ദിവസങ്ങൾ കൊണ്ട് മാർട്ടിൻ സ്‌ട്രേൽ amazon river നീന്തി തീർത്തു.
പലയിടങ്ങളിലും തലനാരിഴക്ക് രക്ഷപ്പെട്ട കഥകൾ അദ്ദേഹം പറയുന്നുണ്ട്. മരണം മുന്നിൽ കണ്ടുകൊണ്ടാണ് അദ്ദേഹം ഇതിന് തുനിഞ്ഞിറങ്ങിയതെന്നും ജീവനോടെ ലക്ഷ്യം പൂർത്തീകരിക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും പിന്നീട് അദ്ദേഹം പറഞ്ഞിരുന്നു.
ഒന്നും രണ്ടുമല്ല 4 ഗിന്നസ് വോൾഡ് റെക്കോർഡ് അദ്ദേഹത്തിന്റെ പേരിലുണ്ട്.
Amazon നദി നീന്തിക്കടക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രായം 52 വയസ്സായിരുന്നു എന്നതും കൂടെ അടിവരയിട്ട് ഓർമ്മിക്കേണ്ടതാണ്.
Amazon river മാത്രമല്ല ലോകത്തിലെ വലുപ്പത്തിൽ പേരുകേട്ട ഒട്ടുമിക്ക എല്ലാ നദികളും നീന്തി കീഴടക്കിയിട്ടുണ്ട് ആ മനുഷ്യൻ. അതിൽ പലതും 3000km മുതൽ 4000 km വരെ ദൂരമുള്ള നദികളായിരുന്നു.
*Big river man*
എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.
1954 ൽ സ്ലോവേനിയയിൽ ജനിച്ചു.
ഇപ്പോഴും ജീവിച്ചിരിക്കുന്നു.
പേര് മറക്കരുത്
*MARTIN STREL*
____________________*❤️ans6*
No comments:
Post a Comment