ഓഷോയെ പറയാം 3
_________________________
രജനീഷ് എന്ന വിളിപ്പേരുണ്ടായിരുന്ന ചന്ദ്രമോഹന്‍ ജയിന്‍, അതായിരുന്നു ഓഷോ.
ഒരു തുണി വ്യാപാരിയുടെ 11 മക്കളിൽ മൂത്തവനാണ് രജനീഷ്. മുത്തശ്ശന്റെ കൂടെയാണ് ചെറുപ്പകാലം കഴിച്ചു കൂട്ടിയത് അതുകൊണ്ട് തന്നെ എല്ലാവിധ സ്വാതന്ത്ര്യവും ചെറുപ്പത്തിലേ ലഭിച്ചിരുന്നു.
ജയിൻ സമുദായത്തിലാണ് ജനിച്ചത്. യാഥാസ്ഥികരായ ജയിൻ മതക്കാർക്ക് ഉൾക്കൊള്ളാൻ കഴിയാത്ത മൗലിക ചിന്തകൾ അടങ്ങിയ രാജനീഷിന്റെ പ്രസംഗങ്ങൾ ജയിനന്മാർക്ക് രസിക്കാതെയായി.
സാഗര്‍ സര്‍വ്വകലാശാലയ്ക്കു കീഴിലുള്ള ഡി.എന്‍.ജയിന്‍ കലാലയത്തില്‍ നിന്ന് 1 തത്വശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. കുറച്ചു കാലത്തേക്ക് റായ്പ്പൂര്‍ സംസ്‌കൃത കലാലയത്തില്‍ അദ്ധ്യാപകനായിരുന്നു. 1966 വരെ ജബല്‍പ്പൂര്‍ സര്‍വകലാശാലയില്‍ തത്ത്വശാസ്ത്ര പ്രഫസ്സറായിരുന്നു. ഈ കാലയളവില്‍ അദ്ദേഹം ഭാരതമാകെ സഞ്ചരിക്കുകയും ആചാര്യ രജനീഷ് എന്ന പേരില്‍ സമഷ്ടിവാദത്തേയും ഗാന്ധിയേയും വിമര്‍ശിച്ച് പലയിടത്തും പ്രഭാഷണങ്ങള്‍ നല്‍കുകയുമുണ്ടായി.
ഗാന്ധിസത്തോടും കമ്മ്യൂണിസത്തോടും താത്പര്യമുണ്ടായിരുന്നില്ല, മുതലാളിത്തം തന്നെയായിരുന്നു താല്പര്യം.
ഓഷോയുടെ കൃതികള്‍ ഇതുവരെ 55 ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. ഇന്‍ഡ്യന്‍ പാര്‍ലമന്റ് വായനശാലയില്‍ രണ്ട് വ്യക്തികളുടെ മാത്രം എല്ലാ കൃതികളും സൂക്ഷിച്ചിരിക്കുന്നു ഓഷോയുടെയും ഗാന്ധിയുടെയുമാണവ.
1968 ലെ രണ്ടാമത് ലോക ഹിന്ദു സമ്മേളനത്തിൽ മതങ്ങളെയും പൗരോഹിത്യത്തെയും വിമർശിച്ചു പ്രസംഗിച്ചത് വലിയ വിവാദമുണ്ടാക്കി.
പക്ഷെ രജനീഷിനെ പ്രശസ്തനാക്കിയത് ഇതൊന്നുമായിരുന്നില്ല.
അദ്ദേഹം മുന്നോട്ട് വെച്ച ലൈംഗിക സങ്കല്പങ്ങൾ തന്നെയായിരുന്നു അതിന് കാരണം.
പുരുഷനും സ്ത്രീക്കും ഉഭയ സമ്മതപ്രകാരം എപ്പോൾ എവിടെ വെച്ചു വേണമെങ്കിലും ലൈംഗീകതയിലേർപ്പെടാം എന്ന് അദ്ദേഹം വാദിച്ചു.
ലൈംഗീകതക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന യാഥാസ്ഥികരുടെ കാപട്യത്തിനെതിരെ പ്രസംഗിച്ചു കൊണ്ടാണ് ഓഷോ ശ്രദ്ദിക്കപ്പെടുന്നത്.
പിന്നീട് രജനീഷും സുഹൃത്തുക്കളും ചേർന്ന് ഒരു സ്ഥാപനത്തിന് രൂപം നൽകി.
താമസം മുംബൈയിലേക്ക് മാറ്റി.
അതുവരെയുണ്ടായിരുന്നു സന്യാസി സങ്കൽപങ്ങളെ മറികടന്നു കൊണ്ട് ഒരു ന്യൂജൻ സന്യാസ സംസ്‌കാരത്തിന് തുടക്കമിട്ടു. അതിനായി ആശ്രമവും തുടങ്ങി.
ഒരു സുപ്രഭാതത്തിൽ ആത്മീയ പ്രബോധോദയം ലഭിച്ചു എന്ന് രജനീഷ് അവകാശപ്പെടുകയായിരുന്നു.
ദൈവം അദ്ദേഹത്തെ തെരഞ്ഞെടുക്കുകയായിരുന്നു എന്നും പ്രകാശിതമായ ഒരു മരച്ചുവട്ടിലേക്ക് അദ്ദേഹം യാന്ത്രികമായി എത്തപ്പെട്ടുവെന്നും അതോടെ പ്രപഞ്ചം മുഴുവൻ തേജോമയമായി എന്നൊക്കെ അദ്ദേഹം അതിനെക്കുറിച്ചു എഴുതിയിട്ടുണ്ട്.
(ചെറുപ്പത്തിലേ കിട്ടിയ അമിത സ്വാതന്ത്ര്യം മുതലെടുത്ത് തുടങ്ങിയ മയക്ക് മരുന്ന് ഉപയോഗത്തിലൂടെ ലഭിക്കുന്ന അനുഭൂതിയാണ് ഇതെന്ന് വിമർശകരും പറയുന്നു.)
ഇന്ന് പൂണെയിലെ ഓഷോ അന്താരാഷ്ട്ര ധ്യാനകേന്ദ്രം പ്രതിവര്‍ഷം 2 ലക്ഷം ആളുകള്‍ സന്ദര്‍ശിക്കുന്നു.
എല്ലാ ഭൗതീക സുഖങ്ങൾക്കുള്ളിൽ നിന്നു കൊണ്ടും ആത്മീയ ജീവിതം നായിക്കാമെന്നതാണ് ഓഷോയെ വ്യത്യസ്തനാക്കുന്ന ഓഷോയുടെ ആശയം.
🙏❤️__________*ans6*
No comments:
Post a Comment