ഓഷോയെ പറയാം 4
______________________
ഓഷോ എല്ലാ മതങ്ങൾക്കും എതിരായിരുന്നു.
മതങ്ങൾ മാത്രമല്ല
കുടുംബങ്ങൾക്കും രാജ്യങ്ങൾക്കും എതിരായിരുന്നു.
അതായത് മനുഷ്യ സ്വാതന്ത്ര്യത്തിന് അതിർവരമ്പുകൾ സൃഷ്ടിക്കുന്ന എല്ലാ വ്യവസ്ഥിതികളോടും ഓഷോ എതിരായിരുന്നു.
കുടുംബം കുട്ടികൾ പിതാക്കൾ എന്നൊക്കെയുള്ള എല്ലാ ബന്ധങ്ങളും അനാവശ്യമാണ് എന്നതായിരുന്നു കാഴ്ച്ചപ്പാട്.
ഓഷോ പറയുന്നു👇
⚫ _"ഞാൻ എല്ലാ മതങ്ങൾക്കും എതിരാണ്._
_ഞാൻ ദൈവത്തിനെതിരാണ്._
_ഞാൻ കെട്ടുകഥകൾക്കെല്ലാം എതിരാണ്._ _മനുഷ്യവർഗ്ഗത്തെ വിഭജിക്കുന്നുന്ന എല്ലാത്തിനുമെതിരാണ്._
_അതുകൊണ്ട് തന്നെ ഞാൻ സ്വർഗ്ഗത്തിനും നരകത്തിനും എതിരാണ്._
_നരകത്തിന്റെ നിത്യഭയത്തിലും, സ്വർഗ്ഗത്തിന് വേണ്ടി ആർത്തി പൂണ്ടു ജീവിക്കുന്ന ഒരു മനുഷ്യ സമൂഹത്തെയും ഞാൻ ഇഷ്ടപ്പെടുന്നില്ല._
_സംഘടിത മതങ്ങൾ ജനങ്ങളുടെ വ്യക്തിത്വത്തെ, അവരുടെ സ്വാതന്ത്ര്യത്തെ, അവരുടെ അന്തസ്സിനെ എല്ലാം നശിപ്പിക്കുന്നു ."_
⚫ _"വാസ്തവത്തിൽ ആരുംതന്നെ മറ്റൊരാൾക്കു വേണ്ടി ഉണ്ടാക്കപ്പെടുന്നില്ല. ഓരോരുത്തരും ഉണ്ടാക്കപ്പെടുന്നത് അവനവനുവേണ്ടിത്തന്നെയാണ്. ദൈവം ഒരിക്കലും നിങ്ങളെ ജോഡികളായി സൃഷ്ടിക്കുന്നില്ല. ആ അസംബന്ധങ്ങളെയെല്ലാം വിട്ടുകളയുക. അവൻ ഉണ്ടാക്കുന്നത് വ്യക്തികളെ മാത്രമാണ്."_
⚫ _"നിങ്ങളെന്തെങ്കിലും അടിച്ചമർത്തുകയാണെങ്കിൽ അത് പുറത്തേക്ക് വരുന്നതിനായി മറ്റേതെങ്കിലുമൊരു മാർഗ്ഗം, ഏതെങ്കിലും പ്രകൃതിവിരുദ്ധമായൊരു വഴി കണ്ടെത്താൻ തുടങ്ങും._ _പ്രകൃതിവിരുദ്ധമായ എല്ലാ ലൈംഗിക സ്വഭാവങ്ങൾക്കും കാരണം മതങ്ങളാണെന്ന് ഞാൻ പറയുന്നത് അതുകൊണ്ടാണ്._ _എല്ലാ മതങ്ങളും ലൈംഗികതയ്ക്ക്എതിരാണ് എന്ന ലളിതമായൊരു കാരണമാണ് അതിനു പിന്നിലുള്ളത്."_
ചുരുക്കത്തിൽ ഓഷോ ലൈംഗീകതയെ തുറന്നു വിടുകയായിരുന്നു.
സ്വാഭാവിക, ഹോമോ, ലെസ്ബിയന്‍, ഏതുതരം സെക്ഷ്വല്‍ ഓറിയന്റേഷനും ഓഷോയെ സംബന്ധിച്ചിടത്തോളം നോര്‍മല്‍ മാത്രമായിരുന്നു.
ശിഖണ്ഡികളെന്നു വിളിച്ചു പുരോമഗനകാരികളെന്നു സ്വയം കരുതിയവര്‍ പോലും അംഗീകരിക്കാത്ത കാലത്ത് ഓഷോ അവരെ ചേര്‍ത്തുപിടിച്ചിരുന്നു എന്നതും എടുത്തു പറയേണ്ടതുണ്ട്.
ആസ്വാദനം നിഷേധിക്കപ്പെടുന്നിടത്താണ് അക്രമം വിളയാടുന്നതെന്നും ലൈംഗികത ശരീരത്തിന്റെ ആവശ്യമാണെന്നും ഓഷോ പ്രസംഗിച്ചു.
സമൂഹ രതി മേളകൾ നടത്തിയിരുന്നു ഓഷോ.
അതും ഒരു ഫെമിനിസ്റ്റ് സങ്കൽപ്പം തന്നെയായിരുന്നു.
ഓരോ വേഴ്ചക്ക് ശേഷവും പുരുഷൻ തളർന്നു കിടക്കുകയും സ്ത്രീ അടുത്ത ആനന്ദത്തിനായി കാത്തു കിടക്കുകയും ചെയ്യുമ്പോൾ അവൾക്ക് എന്ത് കൊണ്ട് മറ്റൊരു പങ്കാളിയെ കൊടുത്തുകൂടാ എന്ന ആശയമാണ് ഓഷോ അവിടെ ഉയർത്തിയത്.
സെക്സ് പാപമല്ല
സെക്സ് വൃത്തികേടുമല്ല..
പുഴയൊഴുകുന്നത്പോലെ,
മഴ പൊഴിയുന്നത് പോലെ,
പൂ മണക്കുന്നത് പോലെ തികച്ചും സ്വാഭാവികമായ ജീവതാളമാണ് ലൈംഗീകത എന്ന് ഓഷോ പറയുന്നു.
ലൈംഗീകതയെ അടിച്ചമർത്തിക്കൊണ്ട് ആത്മീയ പൂർണ്ണത കൈവരിക്കാൻ സാധിക്കില്ലെന്നും
ലൈംഗീകതയിൽ നിന്ന് സ്വാഭാവിക മുക്തി നേടിയാൽ മാത്രമേ അതിന് സാധിക്കൂ..
സന്യാസിമാർ അത്തരത്തിൽ ആത്മീയതയുടെ പടവുകൾ കയറിവരാണ് എന്നും ഓഷോ പറയുന്നു.
രതി മൂർച്ചയെപ്പറ്റി ഓഷോയും ലൈംഗീകതയും എന്ന പുസ്തകത്തിൽ ആരും പറയാത്ത തലങ്ങളിലൂടെ ഓഷോ വിശദീകരിക്കുന്നുണ്ട്.
ഒരു quote ഇവിടെ പറയാം👇
⚫ _"ശരീരം വലിയൊരു സമുദ്രമാണെങ്കിൽ അതിന്റെ ഏറ്റവും ആഴമുള്ള ബിന്ദുവാണ് രതിമൂർച്ച._ _അവിടെയെത്തിയാൽ നിങ്ങൾ ഉപരിതലം മറക്കുന്നു. ആ ആഴങ്ങളിലേക്കുള്ള യാത്രയും അവിടെയെത്തുമ്പോഴുള്ള നിർവൃതിയുമാണ് സത്യം. വെറുമൊരു സ്പന്ദനം മാത്രമായി അവിടെയെത്തുക, ആ യാത്രയും അനുഭവവും അറിയുക_
ഓഷോയുടെ ഈ ചൂടൻ ദർശനങ്ങളും ആശയങ്ങളും കാരണം 80 കളിൽ അമേരിക്കയിലും മറ്റു ചില പാശ്ചാത്യ രാജ്യങ്ങളിലും ഓഷോ പോപ്പുലറായി
കുത്തഴിഞ്ഞ ലൈംഗീകതയും മദ്യവും മയക്കു മരുന്നിന്റെയും അമിത ഉപയോഗവും കാരണം പാശ്ചാത്യ പത്രങ്ങൾ പലപ്പോഴും ഓഷോയെ കണക്കിന് വിമർശിച്ചിട്ടുണ്ട്.
"യോനികളുടെ അധിപൻ"
എന്നാണ് അമേരിക്കയിൽ അറിയപ്പെട്ടിരുന്നത്.
അമേരിക്കയിൽ ഓഷോക്ക് അനുയായികൾ വർദ്ദിച്ചു വന്നുകൊണ്ടിരുന്നു.
പലരും കുടുംബവും കുട്ടികളെയും ഉപേക്ഷിച്ച് ഓഷോയുടെ ആശ്രമങ്ങളിൽ ജീവിതം ആസ്വദിക്കാൻ എത്തിച്ചേർന്നുകൊണ്ടിരുന്നു..
ഓഷോയുടെ അനുയായികൾ ഒരു സാമൂഹ്യ വിപത്തായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്..
*തുടരും*
____________
No comments:
Post a Comment