സർവ്വ വിജ്ഞാന കോശം (encyclopedia)
_______________________
എന്താണ് encyclopedia?
നമ്മളെല്ലാം പലപ്പോഴായി പലതവണ കേട്ടിട്ടുള്ള ഒരുവാക്കാണ് എൻസൈക്ലോപീഡിയ.
എന്നാലും എന്താണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്നതിൽ വ്യക്തമായ ധാരണയുള്ളവർ വളരെ കുറവായിരിക്കും.
പേര് പോലെ തന്നെ സർവ്വവിജ്ഞാനം തന്നെയാണ് എൻസൈക്ലോപീഡിയ.
ലോകത്തുള്ള, ലഭ്യമായ എല്ലാ വിവരങ്ങളും എന്നതാണ് സർവ്വവിജ്ഞാന കോശം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
നമുക്കിടയിൽ ചർച്ചയിൽ വരുന്ന എല്ലാ വിഷയങ്ങളെ കുറിച്ചും ആധികാരികമായി സംസാരിക്കുന്ന/അതിന് ശ്രമിക്കുന്ന ചില സുഹൃത്തുക്കളെ തമാശ രൂപേണ പറയാറുണ്ട് "അവനൊരു encylopedia യാണ്" എന്ന്.
എൻസൈക്ലോപീഡിയയിൽ എന്തെല്ലാം അടങ്ങിയിട്ടുണ്ടാകണം എത്രത്തോളം വിവരങ്ങൾ അതിൽ ചേർക്കപ്പെട്ടിട്ടുണ്ടാകണം എന്നതിനെക്കുറിച്ചുമ
കൃത്യമായി അവയെ ഇവിടെ എഴുതിചേർക്കാൻ സാധിക്കില്ല.കാരണം ലഭ്യമായ എൻസൈക്ലോപീഡിയയിൽ ഏകദേശം ഒരു ലക്ഷത്തിലധികം വരുന്ന വിഷയങ്ങളുണ്ട്. അവ എത്ര ചുരുക്കിയാലും ഒരു പരിധിയുണ്ടെന്ന് മനസ്സിലാക്കുക.
ലോകത്തെ എല്ലാ വിഷയങ്ങളെയും കവർ ചെയ്തു കൊണ്ട് ഒരു പ്രസിദ്ധീകരണം നടത്തുക എന്നത് എത്രത്തോളം പ്രയോഗികമായിരിക്കും?
ഇനി അങ്ങെനെ ഒന്ന് സംഭവിച്ചാൽ തന്നെ അതിലടങ്ങിയിരിക്കുന്നതെല്ലാം കൃത്യമായ വിവരങ്ങൾ തന്നെ ആയിരിക്കണം എന്നത് വേറൊരു വിഷയം.
എന്നാൽ
കലയും സാഹിത്യവും ശാസ്ത്രവും ടെക്നോളജിയും സിനിമയും സ്പോർട്സും സയൻസും സമൂഹവും രാജ്യങ്ങളും സംഭവങ്ങളും ഭൂമിയും സസ്യങ്ങളും ആകാശങ്ങളും സൂര്യനും ഗോളങ്ങളും കടലും പുഴയും വെള്ളവും വെളിച്ചവും തുടങ്ങി നമ്മുടെ ചിന്തയിലൊതുങ്ങാത്ത വൈവിധ്യങ്ങളായ പരമാവധി വിഷയങ്ങളെ ഉൾകൊള്ളിച്ചു കൊണ്ട് ഓരോ വിഷയത്തിലും വ്യക്തമായ പഠനങ്ങൾ നൽകുന്ന തരത്തിലുള്ള ലേഖനങ്ങളടങ്ങിയ ഒരു പ്രസിദ്ധീകരണം ഇന്ന് ലോകത്ത് നിലവിലുണ്ട്.
ഏകദേശം 250 വർഷങ്ങൾക്ക് മുൻപ് തന്നെ "ബ്രിട്ടാനിക്ക" എന്ന പേരിൽ ഒരു encyclopedia പബ്ലിഷ് ചെയ്തിട്ടുണ്ട്.
സ്കോട്ലണ്ടിലെ എഡിൻബർഗിലാണ് തുടക്കം. ഇന്നത് ഒരു ആംഗ്ലോ അമേരിക്കൻ കമ്പനിയായി കൂടുതൽ രാജ്യങ്ങളിലേക്ക് വലുതായിട്ടുണ്ട്.
ഏറ്റവും പഴക്കമുള്ളതും ഏറ്റവും വിശ്വാസ്യതയുള്ളതുമായ encyclopedia എന്നത് Britanica തന്നെയാണ്.
30 വാള്യങ്ങളിലായി 30000 വിഷയങ്ങളുടെ പഠനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു പ്രസിദ്ധീകരണമാണ് britanica encyclopedia. ഓരോ കാലത്തിനനുസരിച്ച് വിഷയങ്ങളിൽ വർദ്ധനവും ഉണ്ടായിട്ടുണ്ട്. ഈ പ്രസിദ്ധീകരണത്തിന് ഏകദേശം 50000 രൂപക്ക് മുകളിൽ വില വരും. വായിച്ചു തീർക്കുക എന്നത് മറ്റൊരു വലിയ വെല്ലുവിളിയും..
എല്ലാ വിഷയങ്ങളെയും സംബന്ധിച്ചു വിവരമുള്ള, അറിവുള്ള ഒരാളാവുക എന്നതിനേക്കാൾ വലുതായി ഈ ലോകത്ത് വേറെന്തുണ്ട് നേടിയെടുക്കാൻ?
വായിച്ചു തീർത്തവർ എന്തായാലും ജഗജില്ലികളായിരിക്കും.
പ്രശസ്തരായ പലരുടെയും ജീവിതാഭിലാഷം തന്നെ britanica വയിച്ചുതീർക്കുക എന്നതായിരുന്നു എന്നും അപൂർവ്വം ചിലരെ അത് നേടിയെടുത്തിട്ടുള്ളൂ എന്നും ഇതിനോട് കൂടെ ചേർത്തു വായിക്കുമ്പോൾ ആ കടമ്പയുടെ കാഠിന്യം മനസ്സിലാകും.
ഏകദേശം 15 വർഷങ്ങൾക്ക് മുൻപ് തന്നെ brtanica പ്രിന്റ് ചെയ്യുന്ന പരിപാടി കമ്പനി നിർത്തി വെച്ചു.
സമയനഷ്ടവും സൂക്ഷുച്ചു വെക്കാനുള്ള ബുദ്ദിമുട്ടുകളുമാണ് കാരണമായി പറയപ്പെടുന്നത്. ഇന്ന് കാശ് കൊടുത്ത് വെർച്വൽ ആയിട്ട് britaanica വായിക്കാൻ സാധിക്കും.
ഓണ്ലൈനിലുള്ള britanica യുടെ ഉള്ളടക്കത്തിലും കാര്യമായ മാറ്റങ്ങളുണ്ട്.
വിഷയങ്ങൾ 30000 ൽ നിന്നും 120000 ലേക്ക് വർദ്ധിച്ചിട്ടുണ്ട്.
ഇതുകൂടെയാകുമ്പോൾ പ്രിന്റ് ചെയ്യുന്ന ബുദ്ദിമുട്ട് നമുക്ക് ആലോചിച്ചു നോക്കാവുന്നതെയുള്ളൂ
Britanica മലയാളത്തിലേക്ക് വിവർത്തനം ചെയ്യാൻ ഒരു ശ്രമം നടന്നിരുന്നതായാണ് എന്റെ അറിവ്. 1500 വിഷയങ്ങൾ ഉൾപ്പെടുന്ന ഓരോ വാള്യങ്ങൾ, അങ്ങെനെ 20 വാള്യങ്ങള്. അതായിരുന്നു ലക്ഷ്യം.
Britanica എന്നത് ഒരു കമ്പനി മാത്രമാണ്. ആ ഒരു കമ്പനി കൊണ്ട് encyclopedia പൂർണ്ണമാകില്ല. വേറെയും കമ്പനികൾ ഈ മേഖലയിലുണ്ട്. World book, wiki pedia ഇവരൊക്കെയാണ് ആ കൂട്ടത്തിലെ പ്രശസ്തർ. Britanica എന്നത് ഏറ്റവും പഴയതും നിലവിൽ printed പ്രസിദ്ധീകരണങ്ങൾ ലഭിക്കുന്നതുമായ ഒരു കമ്പനിയായത് കൊണ്ട് പറയുന്നു എന്ന് മാത്രം.
ഇന്നത്തെ ഏറ്റവും കൂടുതൽ വിവരങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള encyclopedia ഏതെന്ന് ചോദിച്ചാൽ wikipedia എന്നാണ് അതിനുത്തരം.
ഏകദേശം അഞ്ചരക്കോടിയോളം ലേഖനങ്ങൾ 315 ഭാഷകളിലായി wikipedia ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ഇത്രയും പറഞ്ഞത് നമ്മളെല്ലാവരും എൻസൈക്ലോപീഡിയ വായിക്കണം എന്ന് ഉപദേശിക്കാനൊന്നുമല്ല. അങ്ങെനെ ആവശ്യമില്ലാതെ കുത്തിയിരുന്ന് വായിക്കുന്നതിനോടൊക്കെ എനിക്കും എതിർപ്പ് മാത്രമേയുള്ളൂ.
ഇനി മുതൽ എവിടെയെങ്കിലും encyclopedia എന്ന് കേട്ടാൽ അത് എന്താണെന്ന് കൃത്യമായ ഒരു ധാരണ നമ്മുടെ മനസ്സിലുണ്ടാകണം.
സർവ്വവിജ്ഞാന കോശം എന്നൊക്കെ ആരെങ്കിലും പറയുമ്പോൾ എന്തെങ്കിലും പറയാൻ നമുക്കുമുണ്ടാകണം വാക്കുകൾ
_
📚🙏 *ans6*
No comments:
Post a Comment