Monday, July 18, 2022

ആൽബർട്ട് ഐൻസ്റ്റീൻ

 ഐൻസ്റ്റീനെ കുറിച്ച് നമ്മളറിയാത്ത  കാര്യങ്ങൾ.

_______________________

ആൽബർട്ട് ഐൻസ്റ്റീനെ ലോകം ഒരു അതിബുദ്ദിമാനായ മനുഷ്യനായാണ് കണക്കാക്കുന്നത്.

അതുകൊണ്ട് തന്നെ മരണ ശേഷം അദ്ദേഹത്തിന്റെ തലച്ചോർ പഠനത്തിന് വിധേയമാക്കണം എന്ന് സമകാലികരായ മറ്റു ശാസ്ത്രഞർ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു.

അദ്ദേഹം അതിന് സമ്മതിക്കുകയും മരണ ശേഷം തലച്ചോർ പഠനത്തിന് വേണ്ടി മാറ്റി വെക്കുകയും ചെയ്തു.


പക്ഷെ പ്രത്യേകിച്ചൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പറയപ്പെടുന്നു.


എടുത്തു പറയാനുള്ള ഒരു കാര്യം

അദ്ദേഹത്തിന്റെ തലച്ചോറിന് സാധാരണ ഒരു മനുഷ്യന്റെ തലച്ചോറിനെക്കാൾ 200g  കുറവായിരുന്നു എന്നതാണ്.


ടൈം മഗസീൻ അദ്ദേഹത്തെ നൂറ്റാണ്ടിലെ മഹാൻ എന്ന് വിശേഷിപ്പിച്ചു.

നൂറ്റാണ്ടിലെ ഏറ്റവും മഹാനായ ശസ്ത്രജ്ഞനായി ഐൻസ്റ്റീനെ തെരഞ്ഞെടുത്തു.


ബാല്യ കാലത്ത് ഐൻസ്റ്റീൻ മറ്റു കുട്ടികളെപ്പോലെ സംസാരിക്കാൻ കഴിവുള്ള ആളായിരുന്നില്ല.

സംസാരിക്കാൻ തുടങ്ങിയത് വളരെ വൈകിയാണ്. ആ കാര്യത്തിൽ അദ്ദേഹത്തിന്റെ മാതാ പിതാക്കൾ ദുഃഖിതരായിരുന്നു.


വൈകിയാണെങ്കിലും ഐൻസ്റ്റീൻ സംസാരിച്ചു തുടങ്ങിയപ്പോൾ ലോകം നിശബ്ദമായി എന്നാണ് ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്.

ഐൻസ്റ്റീന്റെ സംശയങ്ങൾക്ക് മുന്നിൽ അധ്യാപകരും നിശ്ശബ്ദരായിരുന്നു.


ബാല്യ കാലത്തെ ഏറ്റവും മടിയനായ ഒരു കുട്ടിയായിരുന്നു ഐൻസ്റ്റീൻ.

കാര്യമായ മാർക്കൊന്നുമില്ലാതെ ജയിച്ചു പോയി ഓരോ ക്ലാസുകളും.

വലിയ ദേഷ്യക്കാരനും മറവിക്കാരനും വഴക്കാളിയുമൊക്കെയായിരുന്നു ഐൻസ്റ്റീൻ.

ജർമ്മനിയിൽ നിന്നും ഇറ്റലിയിലേക്ക് താമസം മാറിയപ്പോൾ സ്കൂളിൽ നിന്നും TC വേഗത്തിൽ കിട്ടാൻ ഈ സ്വഭാവങ്ങൾ ഉപകരിച്ചു എന്ന് അദ്ദേഹം പറയുന്നുണ്ട്.


ഒരു കാലത്ത് ഐൻസ്റ്റീന്റെ ശൈലി ഇങ്ങെനെയായിരുന്നു.

അദ്ദേഹം എന്തെങ്കിലും ഒന്ന് കണ്ടുപിടിക്കും

അതോടെ മറ്റുള്ള ശാസ്ത്രജ്ഞരെല്ലാം  അത് തെറ്റാണെന്ന് തെളിയിക്കാനുള്ള പരീക്ഷണങ്ങളിൽ വ്യാപൃതരാകും, കിണഞ്ഞു പരിശ്രമിക്കും അവസാനം അവർ സമ്മതിക്കും ഐൻസ്റ്റീൻ ശരിയാണെന്ന്.


ഏറ്റവും വേഗതയുള്ളത് പ്രകാശത്തിനാണെന്ന് ഐൻസ്റ്റീൻ കണ്ടെത്തിയപ്പോൾ ഐൻസ്റ്റീനെ തോൽപിക്കാൻ ലോകത്തിന്റെ പല ഭാഗങ്ങളിലും ആയിരക്കണക്കിന് പരീക്ഷണങ്ങൾ നടന്നു കൊണ്ടേയിരുന്നു അവസാനം അവര് കണ്ടെത്തി *പ്രകാശത്തിനാണ് ഏറ്റവും വേഗത എന്ന്..*

😊

ആപേക്ഷികതാ സിദ്ധാന്തവും അങ്ങെനെത്തന്നെ..


രംഗം മനസ്സിലൊന്നു കണ്ടു നോക്കൂ👇


ലോകം മുഴുവൻ ഒരു മനുഷ്യൻ തെറ്റാണെന്ന് തെളിയിക്കാൻ കാര്യമായി പാട്പെടുമ്പോൾ അതൊന്നും കൂസാതെ  അടുത്ത കണ്ടുപിടുത്തങ്ങൾക്കുള്ള പരീക്ഷണങ്ങളിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു cool man😎.


ലോകത്ത് കൂടുതൽ പേർക്കും മനസ്സിലാക്കാൻ സാധിക്കാത്ത ഒരു സിദ്ധാന്തമായിരുന്നു അദ്ദേഹത്തിന്റെ ആപേക്ഷികതാ സിദ്ധാന്തം.  പല ശാസ്ത്രജ്ഞരും പല രൂപത്തിൽ അതിനെ ആക്രമിച്ചു കൊണ്ടിരുന്നപ്പോൾ ഒരിക്കൽ അദ്ദേഹം പറയുകയുണ്ടായി.


*_"ഗണിതർ ആപേക്ഷികതാ സിദ്ധാന്തത്തെ ആക്രമിച്ചു തുടങ്ങിയ ശേഷം എനിക്ക് തന്നെ എന്റെ സിദ്ധാന്തം മനസ്സിലാകാതെയായി"_*😄



1952 ൽ ഇസ്രായേലിന്റെ  പ്രസിഡന്റാകാൻ ഐൻസ്റ്റീന് ക്ഷണം ലഭിച്ചു.

എന്നാൽ അദ്ദേഹം അത് സ്നേഹപൂർവ്വം നിരസിക്കുകയാണുണ്ടായത്.

അൽപ്പം കണക്കും ഫിസിക്‌സും മാത്രമേ തനിക്കറിയൂ, രാഷ്ട്രീയമോ ജനങ്ങളെ ഭരിക്കാനോ തനിക്കറിയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.


ഗാന്ധിജിയുടെ ആശയങ്ങളും ദർശനങ്ങളും ഐൻസ്റ്റീനെ വളരെയധികം സ്വാധീനിച്ചിരുന്നു.

ശാന്തിയുടെ മാർഗ്ഗം എന്ന വിഷയത്തിൽ ഗാന്ധിജിയുടെ ഒരു പ്രഭാഷണത്തിൽ ആകൃഷ്ടനായ അദ്ദേഹം ആ ദർശനങ്ങൾക്കനുസരിച്ചു ജീവിക്കാൻ ആഹ്വാനം ചെയ്തിരുന്നു.


ഗാന്ധിജിയെക്കുറിച്ച് ഐൻസ്റ്റീൻ ഒരിക്കൽ ഇങ്ങെനെ പറയുകയുണ്ടായി👇

*_"മാംസവും രക്തവുമുള്ള ഇതുപോലൊരു യഥാർഥ മനുഷ്യൻ ഈ ഭൂമിയിൽ ജീവിച്ചിരുന്നു എന്നത് വരും തലമുറ വിശ്വസിക്കാൻ പാട് പെട്ടേക്കാം"_*


ഐൻസ്റ്റീൻ എന്ന ശാസ്ത്രജ്‌ഞനെക്കാൾ കൂടുതലായി ഐൻസ്റ്റീൻ എന്ന  വ്യക്തിയെ പഠിക്കാനും പകർത്താനുമുണ്ടെന്ന് അദ്ദേഹത്തെ വായിക്കുമ്പോൾ മനസ്സിലാക്കാൻ സാധിക്കും


❤️❤️❤️❤️❤️❤️❤️

_______________*ans6*

No comments:

Post a Comment