ഓഷോയെ പറയുമ്പോൾ..
_______________
ഏതൊരു കാര്യം പറയുമ്പോഴും അതൊരു കഥയായി പറയുമ്പോൾ മനസ്സിൽ ആഴത്തിലങ്ങു പതിയും.
ചില കാര്യങ്ങൾ കഥയായി പറഞ്ഞാലേ മനസ്സിലാക്കാൻ സാധിക്കുകയുള്ളു എന്നത് മറ്റൊരു കാര്യം.
ഓഷോ കഥകളെന്ന് പലപ്പോഴും പറഞ്ഞു കേട്ടപ്പോഴെല്ലാം അദ്ദേഹം ഒരു വലിയ കഥാകാരനാണ് എന്ന ധാരണയായിരുന്നു എനിക്കും .
ഓഷോ ഒരു വലിയ പണ്ഡിതനായിരുന്നു.
ഒന്നരലക്ഷത്തോളം പുസ്തകങ്ങൾ വായിച്ചു തീർത്തിട്ടുണ്ടെന്ന് അനുയായികൾ അവകാശപ്പെടുന്നു.
ഓഷോ യുടെ ജീവിതകഥകൾ കേൾക്കുമ്പോൾ അത് വിശ്വസിക്കാതിരിക്കാനും കഴിയില്ല.
ഏത് കാര്യത്തിനും സംശയ ദുരീകരണത്തിന് വേണ്ടി ആളുകൾ ഓഷോയെ സമീപിക്കാറുണ്ടായിരുന്നു.
സ്നേഹത്തെ കുറിച്ചും കോപത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും മരണത്തെ കുറിച്ചും അങ്ങനെ പല പല സംശയങ്ങളുമായി ഓഷോയുടെ മുന്നിൽ പലരും വന്നു പോകാറുണ്ട്.
ഏതൊരു ചോദ്യത്തിന്റെ മറുപടിക്കും ഓഷോക്ക് തന്റേതായ ഒരു ശൈലിയുണ്ടായിരുന്നു.
കൂടുതലും ചോദ്യങ്ങൾക്കെല്ലാം മറുപടിയായി ഓഷോ പറയുന്നത് ഒരു കഥയായിരിക്കും. ആ കഥയിൽ ചോദ്യകർത്താവിനുള്ള മറുപടിയുണ്ടാകും , മറ്റു കേൾവിക്കാർക്കുള്ള ഒരു സന്ദേശമുണ്ടാകും, പിന്നീടത് വായിക്കുന്ന നമ്മളെ പോലുള്ളവർക്ക് അതിലൊരു പാഠവും ഉണ്ടാകും.
ഇത്തരം കഥകളാണ് ഇന്ന് ഓഷോ കഥകൾ എന്ന പേരിൽ നമ്മൾ വായിക്കുന്നത്.
ഒരു മത വിശ്വാസിക്ക് ഓഷോയെ പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിയില്ല. ഓഷോയുടെ ആദർശങ്ങൾ പലതിനോടും ഭൂരിപക്ഷം പേർക്കും വിയോജിക്കേണ്ടി വരും.
എല്ലാവരെയും വായിക്കാനും വേണ്ടവരെ ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനും നമുക്കും അവകാശമുണ്ടാല്ലോ.
ചില കഥകൾ നമ്മുടെ മനസ്സിൽ പതിയുന്നത് വെറും കഥകളായല്ല മറിച്ച് അതിന്റെ സന്ദേശങ്ങളായിട്ടാണ്.
ആര് പറഞ്ഞു എന്നതൊക്കെ കാലങ്ങൾ കഴിയുമ്പോൾ മറന്നു പോയേക്കാം പക്ഷെ കഥകൾ അങ്ങെനെ മനസ്സിൽ നിന്ന് മാഞ്ഞുപോകില്ലല്ലോ.
അതോടൊപ്പമുള്ള നല്ല ഉപദേശങ്ങളും അവിടെത്തന്നെയുണ്ടാകും.
നമ്മുടെയൊക്കെ മനസ്സിൽ കല്ല് കൊണ്ട് കോറിയിട്ടൊരു കഥയുണ്ട്.
ഐസക് ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീണ കഥ. ഈ കഥ ആദ്യമായി നിങ്ങൾക്ക് പറഞ്ഞുതന്നത് ആരാണെന്ന് ഓർമ്മയുണ്ടോ? ഉണ്ടാവില്ല.(എനിക്കില്ല).
എന്നാൽ ഈ കഥയിലെ ഐസക് ന്യൂട്ടനെ ഇപ്പോഴും ഓർമ്മയില്ലേ?
ഗുരുത്വാകർഷണബലം ഓർമയില്ലേ?..
ഈ കഥക്കൊരു പ്രശ്നമുണ്ട്.
അതൊരു കെട്ടുകഥയായിരുന്നു. *സത്യത്തിൽ ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീണിട്ടില്ല.*
അദ്ദേഹം തന്റെ രണ്ടാനച്ഛന്റെ തോട്ടത്തിൽ ജോലിക്ക് സഹായിക്കുന്നതിനടയിൽ ആപ്പിൾ മരത്തിൽ നിന്ന് ആപ്പിൾ വീഴുന്നത് ശ്രദ്ദിക്കുകയും അതിനെപപ്പറ്റി ചിന്തിക്കുകയും ചെയ്യാറുണ്ടായിരുന്നു. ആ ചിന്തയാണ് ഗുരുത്വാകർഷണ ബലം കണ്ടെത്തുന്നതിലേക്ക് അദ്ദേഹത്തെ എത്തിച്ചത്.
ഇങ്ങെനെയൊക്കെ പറഞ്ഞാൽ എത്ര പേർക്ക് വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മനസ്സിൽ നിൽക്കും?
അതാണ് കാര്യം.
ഏത് പ്രായക്കാർക്കും കഥകൾ ഇഷ്ടമാണ്. കഥയോട് കൂടെ വിഷയങ്ങൾ ചേർത്തു നല്കുക എന്നത് നൂറ്റാണ്ടുകൾക്ക് മുൻപേ ഉപയോഗിച്ചു വരുന്ന ഒരു മനശാസ്ത്രമാണ്.
*_"If you look for perfection,_*
*_You will never be content"_*
- _Tolstoy._
❤️🙏
_________________ans6.
No comments:
Post a Comment