Friday, July 22, 2022

ഓഷോയെ പറയാം 5

 ഓഷോയെ പറയാം 5

_________________________


1980 കളിൽ ഒറിഗോണിൽ  ഓഷോയുടെ അനുയായികൾ 60 കോടി ഡോളർ മുടക്കി 64000 ഏക്കർ ഭൂമി നിയമപരമായി വാങ്ങിയിരുന്നു. ആ സ്ഥലത്തെ രജനീഷ്പുരം എന്ന പേരിൽ അവർ സംഘടിപ്പിച്ചു.


ഒറിഗോണിന്റെ പ്രാന്ത പ്രദേശത്തുള്ള ആന്റിലോപ് എന്ന ചെറിയ നഗരത്തിലാണ് ഈ 64000 ഏക്കർ അവർ വാങ്ങിച്ചുകൂട്ടിയത്. ഈ രജനീഷ്പുരത്തേക്ക്‌ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് സന്യാസിമാർ എന്ന പേരുള്ള രാജനീഷികൾ കൂട്ടത്തോടെ കുടിയേറിത്തുടങ്ങി.


ആന്റിലോപ് പട്ടണത്തിൽ കിട്ടാവുന്ന ഭൂമികളെല്ലാം അവർ വാങ്ങിക്കൂട്ടി.


100 ദശ ലക്ഷം ഡോളർ മുടക്കി അവർ അവരുടെ ആ ഉട്ടോപ്യൻ ആശയ ങ്ങളുമായി നഗരം പണിതുയർത്താൻ തീരുമാനിച്ചു


ഈ സമയത്താണ് ഓഷോ ഇന്ത്യയിൽ നികുതിവെട്ടിപ്പ് കേസുകളിൽ കുടുങ്ങുന്നത്. ജയിലിലാകും എന്ന ഉറപ്പായതോടെ ചികിത്സക്കെന്ന വ്യാജേന ഓഷോ നാട് വിട്ടു. അദ്ദേഹം നേരെ പോയത് ഈ ഒറിഗോണിലേക്കായിരുന്നു.


 ഒറിഗോണിലെ ആന്റിലോപ് 

പട്ടണത്തിൽ അവർ വലിയൊരു ശക്തിയായി മാറിക്കഴിഞ്ഞിരുന്നു. പണം ഒരു പ്രശ്നമായിരുന്നില്ല രജനീഷികൾക്ക്.


പണക്കാരുടെ ദൈവം എന്നാണ് ജനങ്ങൾ ഓഷോയെ വിളിച്ചിരുന്നത്.

റോൾസ് റോയ്‌സ് ഗുരു എന്നും ഓഷോ അറിയപ്പെട്ടു.

 താൻ പണക്കാരന്റെ ഗുരുവാണെന്ന് ഓഷോ തന്നെയും പറയാറുണ്ടായിരുന്നു.

ആഢംബരപ്രിയനായിരുന്നു ഓഷോ.

സമ്പത്ത് ആർജിക്കുന്നത് ഒരു തെറ്റല്ല എന്നായിരുന്നു ഓഷോയുടെ നിലപാട്‌.

90 റോൾസ് റോയ്‌സ് കാറുകൾ ഉണ്ടായിരുന്നു അദ്ദേഹത്തിന്.



ഒറിഗോണിലെ ജനങ്ങൾക്ക് രജനീഷികൾ ഒരു വലിയ ശല്യമായി മാറി.

സ്വയരക്ഷക്ക് എന്ന പേരിൽ രജനീഷികൾ ഒരു സൈന്യത്തെ തന്നെ അവിടെ നിർമ്മിച്ചെടുത്തു.

തോക്കുകളും മറ്റു ആയുധങ്ങളും രജനീഷ് പുരത്തേക്കൊഴുകി.


ദിവസം മുഴുവൻ അവിടെ നിന്നും വെടിയൊച്ചകൾ കേൾക്കാമായിരുന്നു എന്ന് നാട്ടുകാർ പറയുന്നുണ്ട്.

ഒറിഗോണ് എന്ന സ്റ്റേറ്റിന് അന്നുള്ളതിനേക്കാൾ വലിയ ആയുധ ശേഖരം രജനീഷികൾക്ക് ഉണ്ടായിരുന്നു എന്ന് പിന്നീട് fbi നടത്തിയ പരിശോധനയിൽ മനസ്സിലായിരുന്നു.


ആയുധങ്ങളുടെ കൃത്യ കണക്കുകൾ രജനീഷികളും പുറത്തു പറഞ്ഞിരുന്നില്ല.

പരിത്യാഗികളായ സന്യാസിമാരാണ് ആയുധ പരിശീലനം നടത്തുന്നത് എന്നതോർക്കണം.


ഒരു പട്ടണത്തിന്റെ നന്മയേയും സംസ്‌കാരത്തെയും പുറമേ നിന്ന് വന്നവർ എന്നെന്നേക്കുമായി നശിപ്പിക്കുകയുണ്ടായി.


നഗ്നരായ വെയിൽ കായൽ പതിവ് കാഴ്ചയായി നാട്ടുകാർക്ക്.

രാത്രികളിൽ അതിലേറെ ബുദ്ദിമുട്ടുകൾ..

നേരം വെളുക്കുന്നത് വരെ അവരുണ്ടാക്കുന്ന കോലാഹലങ്ങളും വലിയ ശല്യമായി.

"കിടപ്പറയിൽ ജീവിക്കുന്നവർ" എന്ന് ആന്റിലോപ്പുകാർ അവരെ വിശേഷിപ്പിച്ചു.


നഗരസഭയിലും ഭരണത്തിലും സ്വാധീനം ഉറപ്പിക്കാൻ തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ അവർ തീരുമാനിച്ചു. പക്ഷെ എണ്ണത്തിൽ കുറഞ്ഞ രജനീഷികൾക്ക് ജയസാധ്യതയില്ല, അവരല്ലാത്ത ഒരാളും അവർക്ക് വോട്ടും ചെയ്യില്ല.

തെരെഞ്ഞെടുപ്പിൽ

ജയിക്കാൻ വേണ്ടി രാജനീഷികൾ അല്ലാത്ത 750 ഓളം പേരെ വിഷം കൊടുത്ത് കൊല്ലാനും അവർ ശ്രമിച്ചു.


മദ്യം, മയക്കുമരുന്ന്, ആയുധങ്ങൾ, എന്തിനും വേണ്ടിയ സമ്പത്ത്, എല്ലാം കൂടെ അമേരിക്കക്ക് തന്നെ ഇവർ ഭീഷണിയായി മാറി.

തങ്ങൾക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമങ്ങൾ നടത്തുക, ഭക്ഷണത്തിൽ വിഷം കലർത്തി 700 ലധികം പേരെ വധിക്കാൻ ശ്രമമിക്കുക, എല്ലാറ്റിനുമുപരി കുടിയേറ്റനിയമങ്ങളുടെ വൻതോതിലുള്ള ലംഘനം.. 


ഭരണ കൂടത്തിന് തലവേദനയാകാൻ വേറെന്തു വേണം?


ഓഷോയെ ഇല്ലാതാക്കേണ്ടത് ആവശ്യമാണെന്ന് തോന്നിക്കാണണം 

കുടിയേറ്റ നിയമ ലംഘനത്തിന്റെ പേരിൽ ഓഷോയെ അറസ്റ്റ് ചെയ്തു കുറച്ചു കാലം ജയിലിലിട്ടു. പിന്നീട് നാട് കടത്തി.


നാട് കടത്തപ്പെട്ട ഓഷോ തിരിച്ചു ഇന്ത്യയിലെത്തി. അധികം വൈകാതെ തന്നെ മരണമടഞ്ഞു.

ഹൃദയാഘാതമാണ് മരണ കാരണമെങ്കിലും

അമേരിക്കയിൽ ജയിലിൽ കഴിഞ്ഞപ്പോൾ ഓഷോക്ക് താലിയം എന്ന slow poison കൊടുത്തിരുന്നു എന്ന് പറയപ്പെടുന്നു. ഓഷോയും അങ്ങെനെ വിശ്വസിച്ചിരുന്നു.


1990 ജനുവരി 19 ന് ഓഷോ ഈ ലോകത്തോട് വിടപറഞ്ഞു.

ഓഷോ യുടെ ചിതാഭസ്മം പൂനെയിലെ ആശ്രമത്തിൽ സൂക്ഷിച്ചിട്ടുണ്ട്.

അവിടെയുള്ള സ്മാരക ലേഖനത്തിൽ ഇങ്ങെനെ എഴുതിയിട്ടുണ്ട്.👇


*" ഓഷോ ജനിച്ചിട്ടുമില്ല മരിച്ചിട്ടുമില്ല 1931 dec 11 നും 1990 jan 19 നുമിടക്ക് ഓഷോ ഈ ഭൂമി സന്ദർശിച്ചു"*




_______________*❤️ans6*

No comments:

Post a Comment